ഇ​ര​വി​പേ​രൂ​രി​ൽ കു​ടും​ബ​ശ്രീ​ക്ക് വി​പ​ണ​ന​കേ​ന്ദ്രം
Saturday, January 18, 2020 10:59 PM IST
ഇ​ര​വി​പേ​രൂ​ർ: കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​പ​ണ​ന​ത്തി​നാ​യി ഇ​ര​വി​പേ​രൂ​രി​ൽ കു​ടും​ബ​ശ്രീ വി​പ​ണ​ന കേ​ന്ദ്രം നി​ർ​മി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തി​ൽ അ​ഞ്ച് ക​ട മു​റി​ക​ളും, സം​ഭ​ര​ണ സം​സ്ക​ര​ണ കേ​ന്ദ്ര​വും സ്ത്രീ​ക​ൾ​ക്ക് ശു​ചി​മു​റി​യും വ​സ്ത്രം മാ​റാ​നു​ള്ള സൗ​ക​ര്യ​വും അ​ട​ക്ക​മാ​ണ് പ്ലാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മൂ​ന്നു മാ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ല​ക്ഷ്യം​വ​യ്ക്കു​ന്ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കാ​ർ​ഷി​ക​സം​രം​ഭ​ക യൂ​ണി​റ്റു​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​വാ​നും പാ​യ്ക്കിം​ഗ് അ​ട​ക്ക​മു​ള്ള വി​പ​ണ​ന സാ​ധ്യ​താ കേ​ന്ദ്ര​മാ​യും മാ​റും. നി​ല​വി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി 17 ഗ്രൂ​പ്പു​ക​ളും എ​ട്ട് സം​രം​ഭ​ക ഗ്രൂ​പ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​തു​ കൂ​ടാ​തെ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന 51 സം​ര​ഭ​ങ്ങ​ള​ട​ങ്ങി​യ മ​ഴ​വി​ൽ സം​രം​ഭ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ വി​പ​ണ​ന കേ​ന്ദ്രം സ​ജീ​വ​മാ​കും. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് അ​ധ്യ​ക്ഷത വ​ഹി​ച്ചു. മെം​ബ​ർ​മാ​രാ​യ വി.​കെ. ഓ​മ​ന​കു​ട്ട​ൻ, സാ​ലി ജേ​ക്ക​ബ്, ജോ​ണ്‍ വ​ർ​ഗീ​സ്, ശ​ശി​ധ​ര​ൻ പി​ള​ള, കെ.​എ​ൻ. രാ​ജ​പ്പ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ന്ത​മ്മ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌