കെ​സി​സി സ​ഭൈ​ക്യ പ്രാ​ർ​ഥ​നാ​വാ​രം‌
Saturday, January 18, 2020 10:59 PM IST
തി​രു​വ​ല്ല: അ​പ​ര​നി​ൽ ദൈ​വ​ത്തെ ദ​ർ​ശി​ച്ച് അ​സാ​ധാ​ര​ണ​മാ​യ ദ​യ​വോ​ടെ വ​ർ​ധി​ക്ക​ണ​മെ​ന്നും അ​തി​ന് ആ​വി​ശ്യ​മാ​യ രൂ​പാ​ന്ത​രം ന​മ്മി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ സ​ഭൈ​ക്യ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.

ലോ​ക​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ ജീ​വി​തം ന​യി​ക്കു​വാ​ൻ സ​ക​ല മ​നു​ഷ്യ​രെ​യും പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ് മാ​ന​വ ധ​ർ​മ്മ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ്, സോ​ൺ പ്ര​സി​ഡ​ന്‍റ് റ​വ.​ജോ​സ് പു​ന​മ​ഠം, വി​കാ​രി ഫാ. ​സി.​വി. ഉ​മ്മ​ൻ, സോ​ൺ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, ക​ൺ​വീ​ന​ർ ലി​നോ​ജ് ചാ​ക്കോ, കെ​സി​സി സ​മി​തി​യം​ഗം ജോ​ജി പി. ​തോ​മ​സ്, റ​വ. ഡോ. ​സ​ജു മാ​ത്യു, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, റെ​യ്ന ജോ​ർ​ജ്‌, വ​ർ​ക്കി കോ​ശി, ബി​ജു മ​ട​ക്ക​ൽ, അ​നി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌