റാ​ന്നി ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ൻ നാളെ മു​ത​ൽ
Friday, January 17, 2020 10:54 PM IST
റാ​ന്നി: ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ൻ നാളെ മു​ത​ൽ 26 വ​രെ സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള​ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. 19ന് ​വൈ​കു​ന്നേ​രം ആ​റി​ന് ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ പ്ര​സം​ഗി​ക്കും. 20ന് 7.30 ​ന് തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സം​ഗി​ക്കും.
21ന് ​വൈ​കു​ന്നേ​രം ആ​റി​ന്് കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 7.30 ന് ​ഫാ.​ഡോ.​ചെ​റി​യാ​ൻ മാ​ബ്ര​ക്കു​ഴി പ്ര​സം​ഗി​ക്കും. 22ന് 7.30 ​ന് ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, 23 ന് 7.30 ​ന് ഫാ.​ഡോ.​സു​രേ​ഷ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
24 ന് 10.30 ​ന് വ​നി​താ സം​ഗ​മ​ത്തി​ൽ റോ​യി മാ​ത്യു മു​ള​മൂ​ട്ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​ഡോ.​റോ​യി ജോ​സ​ഫ് ക​ടു​പ്പി​ൽ പ്ര​സം​ഗി​ക്കും. 7.30 ന് ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ എ​പ്പി​സ്കോ​പ്പ​യും 25 ന് 7.30 ​ന് ജ​യിം​സ് കു​ട്ടി ച​ന്പ​ക്കു​ള​വും പ്ര​സം​ഗി​ക്കും.
26ന് ​രാ​ത്രി സ​ഖ​റി​യാ​സ് മാ​ർ പീ​ല​ക്സി​നോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.