‌ക​ത്തെ​ഴു​ത്തു മ​ത്സ​രം ‌
Friday, January 17, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ സ​മ്മ​തി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ത്തെ​ഴു​ത്തു മ​ത്സ​രം ന​ട​ത്തി. ‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. കെ. ​പ്രേം​കു​മാ​ര്‍ ക​ത്തെ​ഴു​ത്തു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ള​ത്തെ പൗ​ര​ന്മാ​രാ​യി വ​ള​ര്‍​ന്നു​വ​രു​ന്ന സ​മൂ​ഹ​ത്തി​ന് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ട്ട് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. 'ജ​നാ​ധി​പ​ത്യ​ത്തി​ല്‍ നാ​മാ​ണ് ന​മ്മു​ടെ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍, ന​മ്മു​ടെ ഭാ​വി​യു​ടെ വ​ര്‍​ണ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തും നാം ​ത​ന്നെ​യാ​ണ്' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക​ത്തെ​ഴു​ത്തു മ​ത്സ​രം ന​ട​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 64 വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ത്തെ​ഴു​ത്തു മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌