ഡി​സി​സി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല ഇ​ന്ന് ചാ​ത്ത​ൻ​ത​റ​യി​ൽ നി​ന്ന് ‌
Friday, January 17, 2020 10:52 PM IST
‌പ​ത്ത​നം​തി​ട്ട: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ജി​ല്ല​യു​ടെ വി​ക​സ​ന മു​ര​ടി​പ്പ് പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബാ​ബു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല ഇ​ന്ന് ചാ​ത്ത​ൻ​ത​റ​യി​ൽ നി​ന്നാ​രം​ഭി​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചാ​ത്ത​ൻ​ത​റ ജം​ഗ്ഷ​നി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ന​ത്തെ യാ​ത്ര വെ​ച്ചൂ​ച്ചി​റ​യി​ൽ സ​മാ​പി​ക്കും. എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടാം ദി​വ​സ​മാ​യ നാ​ളെ അ​ത്തി​ക്ക​യ​ത്തു​നി​ന്നും ആ​രം​ഭി​ച്ച് വ​ട​ശേ​രി​ക്ക​ര​യി​ൽ സ​മാ​പി​ക്കും. ഇ​ന്നു മു​ത​ൽ ഒ​രു​മാ​സം ജി​ല്ല​യി​ലെ 78 മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഫെ​ബ്രു​വ​രി 18 ന് ​ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല അ​ടൂ​രി​ൽ സ​മാ​പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ‌