ക​ഞ്ചാ​വ് വി​ല്പ​ന ഒ​രാ​ൾ പി​ടി​യി​ൽ
Thursday, January 16, 2020 10:55 PM IST
തി​രു​വ​ല്ല: സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ൽ. സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ള​ജു​ക​ളും സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ല്ലൂ​പ്പ​റ ക​ട​മാ​ൻ​കു​ളം ക​ല്ലി​കു​ഴി​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ ശ​ര​ത്തി​നെ (22)യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം ക​ച്ച​വ​ടം ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ശ​ര​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ക​മ്പ​ത്തു നി​ന്നും ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ച​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് ഓ​ടി​പ്പോ​യ ബി​ബി​ന്‍റെ​യും പ്ര​വീ​ണി​ന്‍റെ​യും വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​നി​ട​യി​ൽ ഒ​രു കി​ലോ​യി​ല​ധി​കം തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഓ​ടി​പ്പോ​യ ബ​സ​ലേ​ൽ സി. ​മാ​ത്യു നി​ര​വ​ധി ക​ഞ്ചാ​വ് കേ​സ്സി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും മ​റ്റും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡീ​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ളേ ആ​യു​ള്ളു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കീ​ഴ് വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ സ​ഞ്‌​ജ​യ് സി.​റ്റി, തി​രു​വ​ല്ല എ​സ്എ​ച്ച്ഒ പി.​ആ​ർ. സ​ന്തോ​ഷ്, ഡി​എ​എ​ൻ​എ​സ്എ​എ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ആ​ർ.​എ​സ്. ര​ഞ്‌​ജു, എ​എ​സ്ഐ​മാ​രാ​യ റ്റി.​ഡി. ഹ​രി​കു​മാ​ർ, ആ​ർ. അ​ജി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​രാ​ജ്, സു​ജി​ത്ത്, അ​ൻ​സിം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.