ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് തു​ട​രു​ന്നു
Thursday, January 16, 2020 10:54 PM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ​പ്പ​ഭ​ക്ത​രു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹം. ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന​ശേ​ഷ​മാ​ണ് പ​ല​രും ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ത​ലേ​ന്ന് രാ​ത്രി​യി​ൽ മ​ക​ര​വി​ള​ക്കി​നു​ശേ​ഷം തീ​ർ​ഥാ​ട​ക​ർ മ​ല​യി​റ​ങ്ങു​ക​യാ​യി​രു​ന്ന​തി​നാ​ൽ മ​ല ക‍​യ​റ്റം ത​ട​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ മ​ല ക​യ​റി​യെ​ത്തി​യ​വ​ർ ദ​ർ​ശ​ന​ത്തി​നു കാ​ത്തു​നി​ന്നു.സ​ന്നി​ധാ​ന​ത്ത് ഭ​ക്തി നി​ര്‍​ഭ​ര​മാ​യി അ​മ്പ​ല​പ്പു​ഴ​ക്കാ​രു​ടെ ശീ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് ന​ട​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ളി​ക​പ്പു​റം മ​ണി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​യ്ക്കാ​ണ് എ​ഴു​ന്ന​ള്ള​ത്ത് ന​ട​ന്ന​ത്. മ​ണി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി പൂ​ജി​ച്ച് ന​ല്‍​കി​യ തി​ട​മ്പ് ജീ​വ​ക​യി​ല്‍ എ​ഴു​ന്ന​ള്ളി​ച്ചു വാ​ദ്യ​മേ​ള​ങ്ങ​ള്‍ അ​ക​മ്പ​ടി​യേ​കി. പ​ന്ത​ള​ത്ത് നി​ന്നും തി​രു​വാ​ഭ​ര​ണ​ത്തോ​ടൊ​പ്പം വ​ന്ന കൊ​ടി​ക്കൂ​റ തി​ട​മ്പി​നൊ​പ്പം എ​ഴു​ന്ന​ള്ളി​ച്ചു.
സ​മൂ​ഹ​പ്പെ​രി​യാ​ന്‍ ക​ള​ത്തി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗോ​പ​കു​മാ​ര്‍, സെ​ക്ര​ട്ട​റി എ​ന്‍. മാ​ധ​വ​ന്‍​കു​ട്ടി നാ​യ​ര്‍, ട്ര​ഷ​റ​ർ കെ. ​ച​ന്ദ്ര​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ശ്രീ​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി. ​വി​ജ​യ്‌​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ന്നി​ധാ​ന​ത്ത്

ശ​ബ​രി​മ​ല: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ലെ​ത്തി.
സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി​യ അ​ദ്ദേ​ഹം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
സ​ന്നി​ധാ​ന​ത്തെ പോ​ലീ​സി​ന്‍റെ പു​തി​യ ബാ​ച്ചും ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റു. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ക​ഴി​ഞ്ഞ് തി​രു​ന​ട അ​ട​യ്ക്കു​ന്ന​ത് വ​രെ സ​ന്നി​ധാ​ന​ത്തെ സു​ര​ക്ഷ ചു​മ​ത​ല ഇ​വ​ര്‍​ക്കാ​യി​രി​ക്കും.
സ​ന്നി​ധാ​നം സെ​പ​ഷ​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ എ. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 550 ഓ​ളം പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ പു​തി​യ ബാ​ച്ചി​ലു​ണ്ട്. ഇ​ടാ​തെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​നാ​യി 6 ഡി​വൈ​എ​സ്പി​മാ​രും, 18 സി​ഐ​മാ​രും, 52 എ​സ്ഐ​മാ​രും സ​ന്നി​ധാ​ന​ത്ത് ഉ​ണ്ട്.