കോ​ഴ​ഞ്ചേ​രി​യി​ലെ പു​തി​യ പാ​ലം ഇ​ക്കൊ​ല്ലം പൂ​ർ​ത്തി​യാ​കും
Wednesday, January 15, 2020 10:50 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​ക്കു കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ൽ പൊ​തു​മ​രാ​മ​ത്ത് നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ലം 2021 ലെ ​പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് വീ​ണ ജോ​ർ​ജ് എം​എ​ൽ​എ. ഇ​ക്കൊ​ല്ലം ഡി​സം​ബ​ർ 20 ന് ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ൽ​കി​യി​രി​ക്കു​ന്ന ഉ​റ​പ്പ്. പാ​ലം നി​ർ​മി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ശാ​സ്ത്രീ​യ മാ​ർ​ഗ​ത്തി​ലൂ​ടെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കും. കി​ഫ്ബി​യി​ലെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
പാ​ല​ത്തി​നു പു​തു​താ​യി നി​ർ​മി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ണ്ടി​പ്പേ​ട്ട​യി​ലു​ള്ള പോ​സ​റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ക​യി​ല്ല. മ​റി​ച്ചു​ള്ള പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. എ​ന്നാ​ൽ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്പി​ലു​ള്ള പു​റ​ന്പോ​ക്ക് ഭൂ​മി റോ​ഡി​നാ​യി ഏ​റ്റെ​ടു​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി ക​ര​ക്കാ​രു​ടെ പ​ള്ളി​യോ​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​തി​യ പ​ള്ളി​യോ​ട​പ്പു​ര നി​ർ​മി​ച്ചു ന​ൽ​കും. നി​ർ​ദ്ദി​ഷ്ട പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 2018 ഡി​സം​ബ​റി​ലാ​ണ് ആ​രം​ഭി​ച്ച​ത്. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നാ​ല് കോ​ടി രൂ​പ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്് ഭൂ​മി​യു​ടെ അ​ക്വി​സേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് കി​ഫ്ബി പ​ണം അ​നു​വ​ദി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.