പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം
Wednesday, January 15, 2020 10:50 PM IST
റാ​ന്നി: മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റെ​ന്ന് മ​ന്ത്രി കെ.​രാ​ജു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും പു​തി​യ ഫ്ര​ണ്ട് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് നി​രോ​ധ​ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന പ്ര​തി​ജ്ഞ എ​ടു​ത്തു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യ​തും ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ച്ച​തും പ​രി​ഗ​ണി​ച്ചാ​ണ് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ആ​ധു​നി​ക രീ​തി​യി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് ന​വീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​റി​യാ​ക്കോ​സ്, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​സു​ര​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​ജി. ക​ണ്ണ​ൻ, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി സു​രേ​ഷ്,ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.