തി​രു​വ​ല്ല മി​നി മാ​ര​ത്ത​ൺ
Saturday, December 14, 2019 11:12 PM IST
തി​രു​വ​ല്ല: സൈ​ബ​ർ സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി മാ​ക്ഫാ​സ്റ്റ് കോ​ള​ജും കേ​ര​ളാ പോ​ലീ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് തി​രു​വ​ല്ല മി​നി മാ​ര​ത്ത​ൺ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ജി. ​ജ​യ​ദേ​വ് മി​നി മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ, തി​രു​വ​ല്ല ആ​ർ​ഡി​ഒ വി​ന​യ് ഗോ​യ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ര​ള പോ​ലീ​സി​ലെ 100 പേ​ർ ഉ​ൾ​പ്പെ​ടെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ര​ത്ത​ൺ എ​സ്‌​സി​എ​സ് ജം​ഗ്ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, മ​ഹാ​ല​ക്ഷ്മി സി​ൽ​ക്സ്, മു​ത്തൂ​ർ വ​ഴി പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി​യി​ലെ​ത്തി തി​രി​കെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
മാ​ക്ഫാ​സ്റ്റ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​ യ സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്കി.
മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. സ്റ്റീ​ഫ​ൻ ജ​യിം​സ് ന​ന്ദി പ​റ​ഞ്ഞു.