അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ പാ​ട​ങ്ങ​ള്‍ പു​ഞ്ച​ക്കൃ​ഷി​ക്ക് ഒ​രു​ങ്ങു​ന്നു
Thursday, December 12, 2019 10:56 PM IST
തി​രു​വ​ല്ല: പോ​യ വ​ർ​ഷ​ത്തെ ന​ഷ്ട​കൃ​ഷി മ​റ​ന്ന് അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍ പു​ഞ്ച​ക്കൃ​ഷി​ക്ക് വീ​ണ്ടും ത​യാ​റെ​ടു​പ്പു തു​ട​ങ്ങി. നി​ര​ണം ,ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​ബ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പോ​ള​യും പാ​യ​ലും നീ​ക്കി പു​ഞ്ച​ക്കൃ​ഷി​ക്ക് കൃ​ഷി​യി​ടം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. ത​രി​ശു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി ഇ​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​ണ്ട് .

വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ക്കു​ന്ന ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​യി​ൽ പാ​ട​ശേ​ഖ​രം ഉ​ൾ​പ്പെ​ടെ കൃ​ഷി​യി​റ​ക്കു​ന്ന പ​രി​ശ്ര​മ​ത്തി​ലാ​ണ്.​നി​ര​ണം പ​ഞ്ചാ​ത്തി​ലെ ത​രി​ശു നി​ല​ങ്ങ​ളും ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പ​ഞ്ചാ​യ​ത്ത്.വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ട് പ​ല​യി​ട​ങ്ങ​ളി​ലും ഒ​ലി​ച്ചു പോ​യി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കാ​തെ​യാ​ണ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്.

ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ത്ത്, വ​ളം എ​ന്നി​വ​യും അ​മ്ളാം​ശം കൂ​ടു​ത​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് നീ​റ്റു​ക​ക്ക​യും സൗ​ജ​ന്യ​മാ​യി ന​ല്കാ​ന്‍ കൃ​ഷി വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വി​ത പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഡി​സം​ബ​ർ പ​കു​തി​യാ​യി​ട്ടും വി​ത ആ​രം​ഭി​ച്ചി​ട്ടി​ല്ല.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ളം വ​റ്റി​ക്ക​ല്‍ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. പോ​ള​യും പാ​യ​ലും മാ​റ്റി നി​ല​മൊ​രു​ക്കു​ന്ന ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. ഇ​ര​തോ​ട്, നി​ര​ണ​ത്തു​ത​ടം, അ​രി​യോ​ടി​ച്ചാ​ൽ, എ​ട​യോ​ടി​ചെ​മ്പ്, ചേ​ന്ന​ങ്ക​രി, അ​യ്യ​ങ്കോ​നാ​രി,പ​രു​ത്തി​ക്ക​ൽ തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​യാ​ണ്.

വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു വേ​ണ്ടി രാ​പ​ക​ൽ വെ​ള​ളം പു​റ​ത്തേ​ക്ക് പ​മ്പ് ചെ​യ്യു​ക​യാ​ണ്. പ​ത്ത് മു​ത​ല്‍ അ​റു​പ​ത് വ​രെ കു​തി​ര​ശ​ക്തി​യു​ള്ള മോ​ട്ടോ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം വ​റ്റി​ക്കു​ക. വി​ത്തു​വി​ത വൈ​കി​യാ​ല്‍ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി ഉ​ണ്ടാ​കു​മെ​ന്നും കൃ​ഷി വ​കു​പ്പ് ക​ര്‍​ഷ​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.