ഖാ​ദി പ്ലാ​സ​യി​ൽ ക്രി​സ്മ​സ്, പു​തു​വ​ർ​ഷ മെ​ഗാ​മേ​ള
Wednesday, December 11, 2019 11:06 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ന്‍റെ​യും കേ​ര​ളഖാ​ദി ബോ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളിഖാ​ദി പ്ലാ​സ​യി​ൽ ആ​രം​ഭി​ച്ച ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ഖാ​ദി വ​സ്ത്ര ക​ര​കൗ​ശ​ല ഫ​ർ​ണീ​ച്ച​ർ ഗ്രാ​മീ​ണ ഉ​ത്പ​ന്ന മെ​ഗാ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി സാ​മു​വേ​ൽ നി​ർ​വ​ഹി​ച്ചു.
ചാ​സ് ഖാ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും മ​ല്ല​പ്പ​ള്ളി ഹൗ​സിം​ഗ് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ റെ​ജി പ​ണി​ക്ക​മു​റി​യി​ൽ ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ച്ചു. ചാ​സ് ഖാ​ദി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ജോ​ജോ കെ.​സി., ഖാ​ദി ഭ​വ​ൻ മാ​നേ​ജ​ർ ബെ​ന്നി ജോ​ൺ ജോ​സ​ഫ്, സ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ടും മ​റ്റു ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വും ല​ഭ്യ​മാ​ണ്. മേ​ള ജ​നു​വ​രി 18 ന് ​സ​മാ​പി​ക്കും.