ജി​ല്ല​യി​ൽ ഹൈ​ടെ​ക് സ്കൂ​ൾ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്
Wednesday, December 11, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) ന​ട​പ്പാ​ക്കി വ​രു​ന്ന ഹൈ​ടെ​ക് സ്കൂ​ൾ-​ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്.
സ്കൂ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ടെ​ക് സ്കൂ​ൾ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം 2020 ജ​നു​വ​രി​യി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ഡി​വി​ഷ​നി​ൽ ഏ​ഴ് കു​ട്ടി​ക​ളി​ൽ താ​ഴെ​യു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 259 സ്കൂ​ളു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ എ​ട്ടു മു​ത​ൽ 12വ​രെ ക്ലാ​സു​ക​ളു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ൾ ക്ലാ​സ് മു​റി​ക​ളും ഹൈ​ടെ​ക്കാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൈ​റ്റ് 268 സ്കൂ​ളു​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 95 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും 173 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​മാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ൽ ഹൈ​ടെ​ക് ലാ​ബ് സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 166 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ, 237 എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 403 സ്കൂ​ളു​ക​ളി​ലും ഉ​പ​ക​ര​ണ വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി കൈ​റ്റ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സു​ദേ​വ് അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 3726 ലാ​പ്ടോ​പു​ക​ൾ, 2987 യു​എ​സ്ബി സ്പീ​ക്ക​റു​ക​ൾ, 2210 പ്രൊ​ജ​ക്ട​റു​ക​ൾ, 1392 മൗ​ണ്ടിം​ഗ് കി​റ്റു​ക​ൾ, 808 സ്ക്രീ​നു​ക​ൾ 43 ഇ​ഞ്ചി​ന്‍റെ 256 എ​ൽ​ഇ​ഡി ടെ​ലി​വി​ഷ​നു​ക​ൾ, 250 മ​ൾ​ട്ടി​ഫം​ഗ്ഷ​ൻ പ്രി​ന്‍റ​റു​ക​ൾ, 257 ഡി​എ​സ്എ​ൽ​ആ​ർ കാ​മ​റ, 268 എ​ച്ച്ഡി വെ​ബ്ക്യാം ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത്. എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും അ​ഞ്ച് വ​ർ​ഷ വാ​റ​ണ്ടി​യും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും പ​രാ​തി പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക കോ​ൾ സെ​ന്‍റ​റും വെ​ബ് പോ​ർ​ട്ട​ലും കൈ​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ ഹൈ​ടെ​ക് സ്കൂ​ൾ-​ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി​ക​ൾ​ക്കാ​യ് കി​ഫ്ബി​യി​ൽ നി​ന്നും 20.30 കോ​ടി രൂ​പ​യാ​ണ് ചെ​ല​വാ​യി​ട്ടു​ള്ള​ത്.
ജ​നു​വ​രി​യി​ൽ പ്ര​ത്യേ​ക ഐ​ടി ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​ക്കാ​നും ജി​ല്ലാ-​സം​സ്ഥാ​ന​ത​ല ഹൈ​ടെ​ക് പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്താ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കൈ​റ്റ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് പ​റ​ഞ്ഞു. ഹൈ​ടെ​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും പ്ര​ത്യേ​ക ഐ​ടി പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 43 ലാ​പ്ടോ​പും 25 പ്രൊ​ജ​ക്ട​റും ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ച​ത് ചി​റ്റാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ്.
49 ലാ​പ്ടോ​പും 35 പ്രൊ​ജ​ക്ട​റും ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ച എ​യ്ഡ​ഡ് സ്കൂ​ൾ തി​രു​വ​ല്ല എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്.ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഐ​ടി കൂ​ട്ടാ​യ്മ​യാ​യ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ൾ വ​ഴി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ഹൈ​ടെ​ക് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണ്. പാ​ഠ​ഭാ​ഗ​ങ്ങ​ൾ ക്ലാ​സ്മു​റി​യി​ൽ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ഫ​ല​പ്ര​ദ​മാ​യി വി​നി​മ​യം ന​ട​ത്താ​നാ​യി ’സ​മ​ഗ്ര’ പോ​ർ​ട്ട​ലും ഉ​ണ്ട്.
സ്കൂ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, അ​സം​ബ്ലി-​പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ൾ, ജി​ല്ല എ​ന്നി​ങ്ങ​നെ ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള സ്കൂ​ളു​ക​ളു​ടെ മു​ഴു​വ​ൻ വി​ശ​ദാം​ശ​ങ്ങ​ളും ’സ​മേ​തം’ പോ​ർ​ട്ട​ലാ​യ www.sametham.kite.kerala.gov.in ലും ​ല​ഭ്യ​മാ​ണ്.