ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും സം​ഘ​ങ്ങ​ൾ​ക്കും പു​ര​സ്കാ​രം ന​ൽ​കി
Wednesday, December 11, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​വും​തി​ട്ട​യി​ൽ ന​ട​ന്ന ജി​ല്ലാ ക്ഷീ​ര​സം​ഗ​മ​വും മെ​ഴു​വേ​ലി ക്ഷീ​ര​ഗ്രാ​മം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2018-2019 വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ സം​ഭ​രി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​വാ​ർ​ഡ് വി​ത​ര​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ച്ചു. 2018-19 കാ​ല​യ​ള​വി​ൽ 64125.5 ലി​റ്റ​ർ പാ​ല​ള​ന്ന ക്ഷീ​ര​ക​ർ​ഷ​ക റാ​ന്നി പു​ത്ത​ൻ​വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി ജോ​യി​യെു പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
അ​ടൂ​ർ കൊ​ല്ല​ന്‍റെ തെ​ക്കേ​തി​ൽ​വീ​ട്ടി​ൽ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ വി​ജ​യ​നാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന​ത്. 146552.7 ലി​റ്റ​ർ പാ​ലാ​ണ് വി​ജ​യ​ൻ അ​ള​ന്ന​ത്. എ​സ്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ല്ല നെ​ടും​പ​റ​ന്പി​ൽ വീ​ട്ടി​ൽ ജെ​സി കു​ഞ്ഞു​മോ​ൻ 6932 ലി​റ്റ​ർ പാ​ൽ അ​ള​ന്ന് ഒ​ന്നാ​മ​തെ​ത്തി.ജി​ല്ല​യി​ൽ 2018-19ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ സം​ഭ​രി​ച്ച അ​പ്കോ​സ് വെ​ച്ചൂ​ച്ചി​റ ക്ഷീ​ര​സം​ഘ​മാ​ണ്.
വെ​ച്ചൂ​ച്ചി​റ ക്ഷീ​ര​സം​ഘം 1596646.1 ലി​റ്റ​ർ പാ​ൽ സം​ഭ​രി​ച്ചു. 192050.3 ലി​റ്റ​ർ പാ​ൽ സം​ഭ​രി​ച്ച മ​ണ്ണ​ടി കെ​വി​സി​എ​സാ​ണ് നോ​ണ്‍ അ​പ്കോ​സ് വി​ഭാ​ഗ​ത്തി​ലെ പു​ര​സ്കാ​രം. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ക്ഷീ​ര​സം​ഘം ത​ടി​യൂ​ർ ക്ഷീ​ര​സം​ഘ​മാ​ണ്. മി​ക​ച്ച ക്ഷീ​ര​സം​ഘം സെ​ക്ര​ട്ട​റി​ക്കു​ള്ള അ​വാ​ർ​ഡ് മാ​വ​ര ക്ഷീ​ര​സം​ഘ​ത്തി​ലെ ആ​ർ.​രാ​ജി​ക്കും ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി​യു​ടെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് കെ.​എം. ജോ​സ​ഫി​നും ന​ൽ​കി. 77597 ലി​റ്റ​ർ പാ​ലാ​ണ് 2018-19 വ​ർ​ഷം ജോ​സ​ഫ് സം​ഭ​രി​ച്ച​ത്.