പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം ജി​ല്ലാ സ​മ്മേ​ള​നം മ​ല്ല​പ്പ​ള്ളി​യി​ൽ
Wednesday, December 11, 2019 11:06 PM IST
മ​ല്ല​പ്പ​ള്ളി: പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം 14, 15 തീ​യ​തി​ക​ളി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ക്കും. 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. എം.​എം നാ​രാ​യ​ണ​ൻ, സി.​ജെ. കു​ട്ട​പ്പ​ൻ, സു​ജ സൂ​സ​ൻ ജോ​ർ​ജ്, ഗോ​കു​ലേ​ന്ദ്ര​ൻ, വി.​ആ​ർ. സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
നാടൻ കലാഅക്കാദമി ചെയർമാൻ സി.​ജെ. കു​ട്ട​പ്പ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന താ​യി​ല്ല്യം ഗ്രൂ​പ്പി​ന്‍റെ നാ​ട​ൻ​പാ​ട്ടും അ​ര​ങ്ങേ​റും. 15ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​ഫ. എം.​എം നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ച​രു​വി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ല​യി​ൽ വി​വി​ധ ഏ​രി​യ​ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും 275 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാരവാഹികൾ അ​റി​യി​ച്ചു.