വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​ക് വ​നി​താ ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, December 11, 2019 11:04 PM IST
വെ​ണ്ണി​ക്കു​ളം: മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പോ​ളി​ടെ​ക്നി​ക്കി​ൽ ആ​രം​ഭി​ച്ച പോ​ളി​ത്തോ​ണ്‍ 2019 ന്‍റെ സ​മ​ർ​പ്പ​ണ​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജി​ജി മാ​ത്യു, പു​റ​മ​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ബോ​ബ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സ​ജി ചാ​ക്കോ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സീ​നി​യ​ർ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ ശ​ശി​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​വി. അ​ജി​ത് കു​മാ​ർ, പ്രി​സി​പ്പാ​ൾ ഷാ​ജി​ൽ അ​ന്ത്രു, ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് എ​ച്ച്ഒ​ഡി ബി​ജു ജോ​ർ​ജ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ത​രു​ണ്‍ ഉ​ല്ലാ​സ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.