നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Wednesday, December 11, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: 4.180 കി​ലോ ക​ഞ്ചാ​വു​മാ​യി മണിയപ്പൻ (മിഠായി മണിയൻ - 60) പോലീസ് പിടിയിൽ. വെ​ച്ചൂ​ച്ചി​റ, റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജ​യി​ൽ​ശി​ക്ഷ അനുഭവിച്ചിട്ടുള്ള മ​ണി​യ​പ്പ​നെ വെ​ച്ചു​ച്ചി​റ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് കഞ്ചാവുമാ യി അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധു​ര​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി എ​രു​മേ​ലി​യി​ൽ ബ​സി​റ​ങ്ങി​യ മ​ണി​യ​പ്പ​ൻ ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ച് വെ​ച്ചൂ​ച്ചി​റ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ണി​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.30 നാ​ണ് പി​ടി​യി​ലാ​യ​ത്.
2013 മു​ത​ൽ മു​ത​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് തു​ട​ങ്ങി​യ ല​ഹ​രി വ​സ്തു​ക്ക​ൾ റാ​ന്നി, വെ​ച്ചൂ​ച്ചി​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ച്ച് ക​ച്ച​വ​ടം ചെ​യ്തു​വ​ന്ന ഇയാൾക്കെ​തി​രെ ഈ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചു കേ​സു​ക​ളും പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സും നി​ല​വി​ലു​ണ്ടെന്നും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണെന്നും പോലീസ് പറഞ്ഞു.
വെ​ച്ചൂ​ച്ചി​റ, റാ​ന്നി മേ​ഖ​ല​ക​ളി​ൽ പൊ​തു ജീ​വി​ത​ത്തി​ന് നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ക​യു സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ശല്യ​മു​ണ്ടാ​ക്കു​ന്ന വി​ധം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ക ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നതായും പറയുന്നു.
ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പു​റ​മേ എ​സ്ഐ രാ​ജ​ൻ, എ​സ്സി​പി​ഒ സ​ലിം, സി​പി​ഒ​മാ​രാ​യ സു​നി​ൽ, ഷി​ന്േ‍​റാ, സു​മി​ൽ, സു​ബാ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.