പത്തനംതിട്ടയിൽ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഏജൻസിയായി
Wednesday, December 11, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: പത്തനംതിട്ട ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ, സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കാ​ൻ ചേ​ർ​ത്ത​ല കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ​ല എ​ക്കോ ക്ലീ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ഏ​ജ​ൻ​സി​യു​മാ​യി ക​രാ​ർ ഒ​പ്പു​വ​യ്ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
ഇ​ന്ന​ലെ കൂ​ടി​യ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്് ലി​ൻ സ​ന്തോ​ഷ് അ​റി​യി​ച്ചു.മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഏ​ജ​ൻ​സി​യാ​ണി​ത്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഈ ​സ്ഥാ​പ​നം ശേ​ഖ​രി​ച്ച് ചേ​ർ​ത്ത​ല​യി​ൽ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​രാ​ർ.
നി​ല​വി​ലെ ധാ​ര​ണ​പ്ര​കാ​രം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് മൂ​ന്ന് രൂ​പ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ന് 10 രൂ​പ​യും ഏ​ജ​ൻ​സി​ക്ക് ന​ൽ​കേ​ണ്ടി​വ​രും.
വീ​ടു​ക​ളി​ൽ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ​ബ്സി​ഡി​യോ​ടു കൂ​ടി​യ റിം​ഗ് ക​ന്പോ​സ്റ്റ്, ബ​യോ​ബി​ൻ ക​ന്പോ​സ്റ്റിം​ഗ് യൂ​ണി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. ഇ​ത് കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ഫ​ണ്ട് മാ​റ്റി​വ​യ്ക്കാ​നും തീ​രു​മാ​നി​ച്ചു.
ഉ​റ​വി​ട മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ലേ​ക്ക് ഹ​രി​ത വാ​ർ​ഡു​സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്, കു​ന്പ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള തു​ന്പൂ​ർ​മു​ഴി മാ​തൃ​ക സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ 12 വ​രെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും.
പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നും ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കും.പൊ​തു​നി​ര​ത്തു​ക​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട്, ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മം വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
പോ​ലീ​സ്, ശു​ചി​ത്വ മി​ഷ​ൻ, ആ​ർ​ടി​ഒ, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഹ​രി​ത​കേ​ര​ള മി​ഷ​ൻ, പ​ഡ​ബ്ല്യു​ഡി വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ, പി​ഴ ഈ​ടാ​ക്ക​ൽ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി പ്ര​തി​ഷേ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു വി​ളി​ച്ചു​ചേ​ർ​ത്ത കൗ​ണ്‍​സി​ൽ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നും കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബി​നെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ച്ച എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ന​ട​പ​ടി​യി​ൽ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഒ​രു നി​ർ​ദേ​ശ​വും സ​മ​ർ​പ്പി​ക്കാ​തെ രാ​ഷ്ട്രീ​യം മാ​ത്രം ക​ളി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.
പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ റോ​ഷ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ റ​ജീ​ന ഷെ​രീ​ഫ്, കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ണ്‍, മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ര​ജ​നി പ്ര​ദീ​പ്, ഗീ​താ സു​രേ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​കെ. ജേ​ക്ക​ബ്, കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ഏ​ബ​ൽ മാ​ത്യു, ബീ​ന ഷെ​രീ​ഫ്, സ​ജി​നി മോ​ഹ​ൻ, ബി​ജി​മോ​ൾ മാ​ത്യു, ഷൈ​നി ജോ​ർ​ജ്, സ​സ്യ സ​ജീ​വ്, വ​ൽ​സ​ൻ ടി.​കോ​ശി, സു​ശീ​ല പു​ഷ്പ​ൻ, ആ​മി​ന ഹൈ​ദ​രാ​ലി, അം​ബി​ക വേ​ണു, ദീ​പു ഉ​മ്മ​ൻ, അ​ൻ​സ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.