യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​റു​ടെ സ​മീ​പ​നം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം: എ​ൽ​ഡി​എ​ഫ്
Wednesday, December 11, 2019 11:04 PM IST
പ​ത്ത​നം​തി​ട്ട: ജ​നാ​ധി​പ​ത്യ​പ​ര​മാ​യി സ​മ​രം ചെ​യ്ത എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രെ ആ​ക്ഷേ​പി​ച്ച യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​റെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​പേ​ഴ്സ​ണി​ന്‍റെ ഓ​ഫീ​സി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് സ​മ​രം ചെ​യ്ത എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രെ പി. ​കെ. ജേ​ക്ക​ബ് ആ​ക്ഷേ​പി​ക്കു​ക​യും സ​മ​ര​ത്തെ പു​ച്ഛി​ക്കു​ന്ന അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്ത​താ​യി കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ​യും ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ​യു​മെ​ല്ലാം ന​ന്നാ​യി ബാ​ധി​ക്കു​ന്ന മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​വും ശാ​സ്ത്രീ​യ​വു​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ അ​സ​ഹി​ഷ്ണു​ത​പൂ​ണ്ട യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ ആ​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​കെ. അ​നീ​ഷും സെ​ക്ര​ട്ട​റി പി.​വി. അ​ശോ​ക് കു​മാ​റും പ​റ​ഞ്ഞു.