സ​മാ​ധാ​ന​പ​ര​മാ​യ മ​ണ്ഡ​ല​കാ​ലം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, December 11, 2019 11:04 PM IST
ശ​ബ​രി​മ​ല: ഏ​റെ സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു മ​ണ്ഡ​ല​കാ​ല​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​തെ​ന്നും ഒ​രു ഭ​ക്ത​നെ​ന്ന നി​ല​യി​ല്‍ ത​നി​ക്ക​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ന്നി​ധാ​ന​ത്ത് ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ണ്യം പൂ​ങ്കാ​വ​നം മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക്കി​നെ​തി​രെ അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ കൂ​ടു​ത​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ഭ​ക്ത​ര്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ചു​മ​ത​ല. ശ​ബ​രി​മ​ല​യ്ക്കാ​യി പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​ന്ന​കാ​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല​യ്ക്കാ​യി പ്ര​ത്യേ​കം ബോ​ര്‍​ഡ് വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് തി​രു​വി​താം​കൂ​റി​ലെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.