കോ​ന്നി ഐ​എ​ച്ച്ആ​ർ​ഡി കോളജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, December 11, 2019 11:02 PM IST
കോ​ന്നി: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി യു​ടെ കോ​ന്നി എ​ലി​മു​ള്ളും​പ്ലാ​ക്ക​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​നു വേ​ണ്ടി നി​ർ​മി​ച്ച അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി ഡോ.​കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും. ച​ട​ങ്ങി​ൽ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം വ​യ​ലാ​ർ ര​വി എം​പി​യും ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും നി​ർ​വ​ഹി​ക്കും.
രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ർ പി.​കെ, ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​ന്പി​ളി, ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ ഡോ.​പി.​സു​രേ​ഷ്കു​മാ​ർ, വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
അ​ടൂ​ർ പ്ര​കാ​ശ് കോ​ന്നി എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ​യും രാ​ജ്യ​സ​ഭ എം​പി വ​യ​ലാ​ർ ര​വി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ല​ഭി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കും ക​ന്പ്യൂ​ട്ട​ർ ലാ​ബും ലൈ​ ബ്ര​റി സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്.