അ​ന​ധി​കൃ​ത മാ​ലി​ന്യം​ ത​ള്ള​ൽ ന​ട​പ​ടി വേ​ണം: വി​ക​സ​ന​സ​മി​തി
Wednesday, December 11, 2019 11:02 PM IST
അ​ടൂ​ർ: അ​ടൂ​ർ ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​ലി​ന്യ​വു​മാ​യി ന​ന്പ​ർ​പ്ലേ​റ്റ് മ​റ​ച്ചു വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​ന്‍ അ​ടൂ​ര്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ (ആ​ര്‍​ഡി​ഒ) മു​നി​സി​പ്പാ​ലി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
പ​ള്ളി​ക്ക​ലാ​റി​ന്‍റെ അ​രി​കി​ലെ പു​റ​മ്പോ​ക്ക് ഒ​ഴി​പ്പി​ക്കു​വാ​നും അ​ള​ന്ന് തി​രി​ച്ച് ക​ല്ലി​ട്ടി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.
അ​ടൂ​ര്‍, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി​ക​ള്‍ യ​ഥാ​സ​മ​യം കൂ​ടു​ന്നി​ല്ലെ​ന്നും ശ്രീ​മൂ​ലം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍, യ​മു​നാ ജം​ഗ്ഷ​ന്‍ മു​ത​ല്‍ പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര ജം​ഗ്ഷ​ന്‍​വ​രെ​യും, പ​ന്ത​ളം ന​ഗ​ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ഭാ​ഗ​ത്തും, സി​എം ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​നി​ലും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കു​ന്ന​താ​യും യോ​ഗ​ത്തി​ല്‍ പ​രാ​മ​ര്‍​ശം ഉ​ണ്ടാ​യി.
യ​മു​ന ജം​ഗ്ഷ​ന്‍ പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി കേ​സു​ക​ള്‍ എ​ടു​ക്കു​വാ​നും ഫൈ​ന്‍ ഈ​ടാ​ക്കു​വാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.
ജ​ല അ​തോ​റി​റ്റി​ക്ക് കൃ​ത്യ​മാ​യി തു​ക ഒ​ടു​ക്കി​യി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും പ​ല സ്ഥ​ല​ത്തും പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നെ​ന്നും പ​ള്ളി​ക്ക​ല്‍, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ അ​റി​യി​ച്ച​പ്പോ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
അ​ടൂ​ര്‍, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​ര്യാ​സ് ഹോ​ട്ട​ലി​ല്‍ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നും സി​വി​ല്‍ സ​പ്ലൈ ഓ​ഫീ​സ​ര്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം പ്ര​മാ​ണി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ വി​വ​രം അ​റി​യി​ച്ച​താ​യും അ​ടൂ​ര്‍ സി​വി​ല്‍ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
വി​വി​ധ വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ള്‍ സ​മി​തി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ല്‍ പ​ല പ്ര​ശ്ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ വി​ഷ​യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം നി​ര്‍​ദേ​ശി​ച്ചു.
കോ​ട്ട​യം, കാ​യം​കു​ളം റോ​ഡി​ല്‍ മീ​ന്‍ വി​ല്പ​ന ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​വി​ട​ത്തെ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​കു​ന്നെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നു.
അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ എ​ബി​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി ​യ സ്ഥ​ല​ത്തു​ത​ന്നെ വി​ട്ട​യ​യ്ക്കു​ ന്ന​താ​യി അ​ടൂ​ര്‍ വെ​റ്റി​ന​റി പോ​ളി​ക്ലീ​നി​ക്ക് സീ​നി​യ​ര്‍ വെ​റ്റി​ന​റി സ​ര്‍​ജ​നി​ല്‍​നി​ന്ന് സാ​ക്ഷ്യ​പ​ത്രം നേ​ടാ​ന്‍ കു​ടും​ബ​ശ്രീ എ​ബി​സി ഗ്രൂ​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ താ​യും അ​ടൂ​ര്‍ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.
ആ​ര്‍​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം, അ​ടൂ​ര്‍ എ​ല്‍ ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഒ.​കെ. ഷൈ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.