മു​ക്ക​ട -ഇ​ട​മ​ൺ- അ​ത്തി​ക്ക​യം റോ​ഡ് പ​ണി തു​ട​ങ്ങി​യി​ല്ല
Wednesday, December 11, 2019 11:02 PM IST
റാ​ന്നി: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന ശ​ബ​രി​മ​ല പാ​ത​യി​ലൊ​ന്നാ​യ മു​ക്ക​ട - ഇ​ട​മ​ൺ- അ​ത്തി​ക്ക​യം റോ​ഡി​ൽ ഇ​ത്ത​വ​ണ​യും പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യി​ല്ല.
എ​രു​മേ​ലി​യി​ൽ നി​ന്ന് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ​മ്പ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ന്ന മാ​ർ​ഗ​മാ​ണി​ത്. റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ മു​ൻ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തു പോ​ലും റോ​ഡി​ൽ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​ട്ടി​ല്ല. മു​ൻ വ​ർ​ഷം ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഏ​താ​നും ഭാ​ഗ​ത്തു മാ​ത്രം ഭാ​ഗി​ക പ​ണിക​ൾ ന​ട​ത്തി ക​രാ​റു​കാ​ർ മു​ങ്ങി.
റോ​ഡി​ന്‍റെ ഏ​റി​യ സ്ഥ​ല​ത്തും നി​ർ​മ്മാ​ണ ജോ​ലി​ക​ൾ ന​ട​ന്നി​ല്ല. മു​ക്ക​ട, ഇ​ട​മ​ൺ ഭാ​ഗം, തോ​മ്പി​ക്ക​ണ്ടം, ഇ​ട​മു​റി മാ​ർ​ത്തോ​മ്മാ പ​ള്ളി​ക്ക് സ​മീ​പം, പൊ​ന്ന​മ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ത​ക​ർ​ന്ന നി​ല​യി​ലാ​ണ് റോ​ഡ്. എ​ല്ലാ വ​ർ​ഷ​വും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​മ്പാ​യി റോ​ഡി​ന്‍റെ അ​ടി​യ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ ജോ​ലി​ക​ൾ​ക്കാ​യി തു​ക അ​നു​വ​ദി​ക്കാ​റു​ണ്ടെ​ങ്കി​ലും ജോ​ലി​ക​ൾ കാ​ര്യ​മാ​യി ന​ട​ക്കാ​റി​ല്ലെ​ന്നാ​ണ് പ​രാ​തി.