തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചു ന​ട​ത്തി
Wednesday, December 11, 2019 11:02 PM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്‌ എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്‌​സ്‌ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ്‌ പോ​സ്‌​റ്റ്‌ ഓ​ഫീ​സി​ലേ​ക്ക്‌ തൊ​ഴി​ലു​റ​പ്പ്‌ തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ചു ന​ട​ത്തി.

തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, മി​നി​മം കൂ​ലി 600 രൂ​പ​യാ​ക്കു​ക, കൂ​ലി കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, തൊ​ഴി​ൽ​ദി​നം 250 ആ​യി വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ൽ സ​മ​യം രാ​വി​ലെ ഒ​മ്പ​ത്‌ മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ക്കു​ക, അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ സ​മ​ഗ്ര​മാ​യ ക്ഷേ​മ പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്‌ മാ​ർ​ച്ച്‌ ന​ട​ത്തി​യ​ത്‌.

സ​മ​രം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്‌. ഭ​ദ്ര​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. സ​ന​ൽ​കു​മാ​ർ, ജി​ല്ല എ​ക്‌​സി​ക്യു​ട്ടീ​വം​ഗം എം. ​വി. സ​ഞ്‌​ജു, വി. ​പൊ​ന്ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ജ​യ​ശ്രീ സു​രേ​ന്ദ്ര​ൻ, പി. ​ആ​ർ. പ്ര​സാ​ദ്‌, പ്ര​സ​ന്ന​കു​മാ​ർ, ബി​ജി​ലി പി. ​ഈ​ശോ, പി. ​കെ. അ​നീ​ഷ്‌, എം. ​രാ​ജ​ൻ, ശ​ശി​ധ​ര​ൻ, കെ. ​ബി. രാ​ജ​ശേ​ഖ​ര​ക്കു​റു​പ്പ്‌, ഓ​മ​ന രാ​ജ​ൻ, ബീ​ന പ്ര​ഭ, സോ​മ​രാ​ജ​ൻ, രാ​ജ​ഗോ​പാ​ൽ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്‌, ഉ​ണ്ണി​ക്കൃ​ഷ്‌​ണ​ൻ​നാ​യ​ർ, റെ​ജി മോ​ഹ​ൻ, എ​ൻ. രാ​ജീ​വ്‌, ഇ​ന്ദി​ര, വി. ​ഹ​രി​കു​മാ​ർ, ജോ​ളി റ​ജി, പി. ​ആ​ർ. പ്ര​മോ​ദ്‌, പ്ര​മോ​ദ്‌ വ​ള്ളി​ക്കോ​ട്‌, കെ. ​പി. ശി​വ​ദാ​സ്‌, വി​പി​ൻ വാ​ര്യ​ത്ത്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.