മാ​ലി​ന്യ​സം​സ്ക​ര​ണം: കൗ​ണ്‍​സി​ലി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം, കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബി​നു​നേ​രെ കൈ​യേ​റ്റ​ശ്ര​മം
Wednesday, December 11, 2019 11:02 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും പു​തി​യ ഏ​ജ​ൻ​സി​യു​മാ​യു​ള്ള ക​രാ​ർ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ മു​ങ്ങി.

മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ലം​ഭാ​വം കാ​ട്ടു​ന്നു​വെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി ബ​ഹ​ളം വ​യ്ക്കു​ക​യും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ചെ​യ​ർ​പേ​ഴ്സ​ണെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.നേ​ര​ത്തെ അ​ജ​ണ്ട പ്ര​കാ​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ പ്ര​സം​ഗി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു.

പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ജ​ണ്ട അം​ഗീ​ക​രി​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.
കൗ​ണ്‍​സി​ൽ അ​വ​സാ​നി​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ചെ​യ​ർ​പേ​ഴ്സ​ന്‍റെ ചേം​ബ​ർ ഉ​പ​രോ​ധി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ന്‍റെ മു​റി​യി​ലൂ​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷ് ഉ​ള്ളി​ൽ ക​ട​ന്നു.

പി​ന്നാ​ലെ ഏ​താ​നും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും ചെ​യ​ർ​പേ​ഴ്സ​ന്‍റെ മു​റി​യി​ലെ​ത്തി. ഇ​തോ​ടെ വാ​തി​ൽ തു​റ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ള്ളി​ൽ ക​ട​ന്നു.
പി.​കെ. ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ചെ​യ​ർ​പേ​ഴ്സ​ണു സു​ര​ക്ഷ ഒ​രു​ക്കി​യ​തോ​ടെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കു​നേ​രെ തി​രി​ഞ്ഞു. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്ക​വേ​യാ​ണ് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ന്‍റെ മു​റി​യി​ൽ ക​ട​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച പി.​കെ. ജേ​ക്ക​ബി​നു നേ​രെ കൈ​യേ​റ്റ ശ്ര​മ​മു​ണ്ടാ​യ​തോ​ടെ മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​രും ഇ​ട​പെ​ട്ടു.

പ​ര​സ്പ​രം ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സ് സം​ഘം ഇ​ട​പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.