പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി, ഏ​ഴ് സ്ത്രീ​ക​ൾ​ക്കു പ​രി​ക്ക്
Tuesday, December 10, 2019 10:54 PM IST
തി​രു​വ​ല്ല: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യ ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​റി​ടി​ച്ചു ക​യ​റി ഏ​ഴു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ ശ​ര​ത് ഭ​വ​നി​ൽ ഗീ​താ​കു​മാ​രി (45), പ്രാ​വി​ൻ​കൂ​ട് പ​ടി​ഞ്ഞാ​റേ​ക​ള​ത്തി​ൽ വി​ദ്യ (28), ര​മ്യ (20), ക​ല്ലി​ശേ​രി സി​ന്ധു​ഭ​വ​നി​ൽ നീ​തു (25), ത​ട്ടേ​ക്കാ​ട് വ​ട​ക്കേ​തി​ൽ പ്ര​സ​ന്ന​കു​മാ​രി (57), ക​ല്ലി​ശേ​രി പു​ത്ത​ൻ​പു​ര​യി​ൽ വീ​ണ (28), സു​ജാ​ത (42 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തി​രു​വ​ല്ല​യി​ലെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഗീ​താ​കു​മാ​രി​ക്ക് ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​റ്റു​ള്ള​വ​ർ​ക്ക് ചെ​റി​യ പ​രി​ക്കാ​ണ്.

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് എം​സി റോ​ഡ​രി​കി​ൽ മ​ഴു​ക്കീ​ർ പ്രാ​വി​ൻ​കൂ​ടി​നു​സ​മീ​പം ഭക്തർ പൊങ്കാലയർ പ്പിക്കുന്നതിനിടെ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് സം​ഭ​വം.
കോ​ട്ട​യ​ത്ത് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ​രി​കി​ലെ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച പോ​സ്റ്റും ത​ക​ർ​ത്താ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.