ക്ഷീ​ര​ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ പാ​ൽ ഉ​ത്പാ​ദ​ന വ​ർ​ധ​ന ല​ക്ഷ്യം: മ​ന്ത്രി
Tuesday, December 10, 2019 10:52 PM IST
മെ​ഴു​വേ​ലി: സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 10 ക്ഷീ​ര ഗ്രാ​മ​ങ്ങ​ള്‍​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മെ​ഴു​വേ​ലി ക്ഷീ​ര​ഗ്രാ​മ​ത്തി​ന് 50 ല​ക്ഷം രൂ​പ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി കെ.​രാ​ജു. ഇ​ല​വും​തി​ട്ട​യി​ല്‍ ജി​ല്ലാ ക്ഷീ​ര സം​ഗ​മ​വും മെ​ഴു​വേ​ലി ക്ഷീ​ര​ഗ്രാ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 2.5 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് ഒ​രു ദി​വ​സം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ദി​വ​സ​വും മൂ​ന്നു ല​ക്ഷം ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​മാ​കും. മെ​ഴു​വേ​ലി ക്ഷീ​ര​ഗ്രാ​മ​ത്തി​ല്‍ നി​ന്നു ദി​വ​സ​വും 50,000 ലി​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ പാ​ലു​ത്പാ​ദി​പ്പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ലി​ന്‍റെ ഗു​ണ​മേ​ന്മ വ​ര്‍​ധി​പ്പി​ക്കു​ക, ക​ന്നു​കാ​ലി​ക​ള്‍​ക്കു പോ​ഷ​ക ആ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കു​ക, പാ​ലി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ മെ​ഴു​വേ​ലി​യി​ല്‍ സാ​ധ്യ​മാ​ക്കും. കേ​ര​ള​ത്തി​ലാ​ണു പാ​ലി​ന് ന​ല്ല വി​ല ല​ഭി​ക്കു​ന്ന​ത്. 400 കോ​ടി രൂ​പ ക്ഷീ​ര​വി​ക​സ​ന​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കെ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ് ഈ ​സൗ​ക​ര്യ​മു​ള്ള​ത്. ഒ​രു പ​ശു​വി​ല്‍ നി​ന്ന് ശ​രാ​ശ​രി പ​ത്ത​ര ലി​റ്റ​ര്‍ പാ​ല്‍ ദി​വ​സ​വും കേ​ര​ള​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

ശ​രാ​ശ​രി പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യ​ത്ത് പ​ഞ്ചാ​ബ് ക​ഴി​ഞ്ഞാ​ല്‍ കേ​ര​ള​മാ​ണ് മു​ന്നി​ല്‍. ക്ഷീ​ര വി​ക​സ​ന സം​ഘ​ങ്ങ​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍​ത്ത​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. മെ​ഴു​വേ​ലി​യി​ൽ മെ​ച്ച​പ്പെ​ട്ട വി​ക​സ​ന​മു​ണ്ടാ​യാ​ല്‍ പ​ത്ത​നം​തി​ട്ട​യ്ക്ക് അ​ടു​ത്ത വ​ര്‍​ഷം ര​ണ്ട് ക്ഷീ​ര​ഗ്രാ​മ​ത്തി​നു​ള്ള അ​നു​മ​തി ന​ല്‍​കു​മെ​ന്ന് മ​ന്ത്രി വാ​ഗ്ദാ​നം ന​ല്‍​കി. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ക്ഷീ​ര ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജ​ന്‍, മു​ന്‍ എം​എ​ല്‍​എ കെ.​സി രാ​ജ​ഗോ​പാ​ല്‍, കേ​ര​ള ഫീ​ഡ്‌​സ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ് ഇ​ന്ദു​ശേ​ഖ​ര​ന്‍​നാ​യ​ര്‍ , ടി​ആ​ര്‍​സി​എം​പി​യു ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട ര​മേ​ശ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ല്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ലി​സ​ബേ​ത്ത് അ​ബു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ​ന്ത​ളം ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി​ങ്കി ശ്രീ​ധ​ര്‍, മെ​ഴു​വേ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി.​എ​സ് അ​നീ​ഷ്‌​മോ​ന്‍, മെ​ഴു​വേ​ലി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​കെ സ​ത്യ​വൃ​ത​ന്‍ , മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ രാ​ധാ​ച​ന്ദ്ര​ന്‍, എ.​ആ​ര്‍ ബാ​ല​ന്‍, രാ​ജി ദാ​മോ​ദ​ര​ന്‍, ആ​ത്മ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി​നോ​ജ് മാ​മ്മ​ന്‍, ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ടി.​കെ റോ​യി, പി ​ആ​ൻ​ഡ് ഐ ​മി​ല്‍​മ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഡോ. ​ഷി​റോ​സ്, ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ബി. സ​ത്യ​ന്‍, മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ്, ടി.​കെ. ജ​നാ​ര്‍​ദ്ദ​ന​ന്‍, സി.​വി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ടി. ​സാ​മു​മേ​ല്‍, സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സു​രേ​ഷ്, സു​നി​ല്‍ ജോ​ര്‍​ജ്, നെ​ടി​യ​കാ​ല ക്ഷീ​ര​സം​ഘം ലാ​ബ് അ​സി​സ്റ്റ​ന്‍റ് കെ.​ആ​ര്‍ സ്മി​ത, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് 2018-19 വ​ര്‍​ഷ​ത്തെ മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.