ആ​ന​ക​ള്‍​ക്ക് ഭീ​ഷ​ണി : നി​ല​യ്ക്ക​ല​യി​ല്‍ പൂ​മാ​ല ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന് നി​രോ​ധ​നം
Tuesday, December 10, 2019 10:52 PM IST
നി​ല​യ്ക്ക​ൽ: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​യ​ള​വി​ല്‍ നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ പൂ​മാ​ല​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തി​ല്‍ നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.

പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ട​ങ്ങി​യ പൂ​മാ​ല​ക​ള്‍ ആ​ന ഭ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ജീ​വ​ഹാ​നി​ക്ക് കാ​ര​ണ​മാ​കാ​മെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ല്‍ നി​ല​വി​ലു​ള്ള പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ലേ​യും സ്ഥ​ല​ത്തെ മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ളും ദേ​വ​സ്വം ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ളി​ലും ഡ​മ്പിം​ഗ് യാ​ര്‍​ഡി​ലു​മാ​ണു നി​ക്ഷേ​പി​ക്കു​ന്ന​ത്.

പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ല്‍ നി​ന്നും കൂ​ടു​ത​ലും ല​ഭി​ക്കു​ന്ന​തു തീ​ര്‍​ഥാ​ട​ക​ര്‍ കൊ​ണ്ടു​വ​രു​ന്ന പൂ​മാ​ല​ക​ളാ​ണ്. ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും പ്ലാ​സ്റ്റി​ക് നൂ​ലു​കൊ​ണ്ടും തെ​ര്‍​മോ​ക്കോ​ള്‍, മ​റ്റ് അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ എ​ന്നി​വകൊ​ണ്ടു​ണ്ടാ​ക്കി​യ പൂ​മാ​ല​ക​ളാ​ണ്. ഇ​വ​യെ​ല്ലാം ത​ന്നെ ഡ​മ്പിം​ഗ് യാ​ര്‍​ഡി​ലാ​ണു നി​ക്ഷേ​പി​ക്കു​ന്ന​ത്.

പൂ​ക്ക​ളു​ടെ​യും ആ​ഹാ​ര വ​സ്തു​ക്ക​ളു​ടെ​യും ഗ​ന്ധം പി​ടി​ച്ച് ആ​ന​ക്കൂ​ട്ടം രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഡ​മ്പിം​ഗ് യാ​ര്‍​ഡു​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ട​ക്ക​വും മ​റ്റും ഉ​പ​യോ​ഗി​ച്ച് ആ​ന​ക്കൂ​ട്ട​ത്തെ ഓ​ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പൂ​മാ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ന​ക​ള്‍ ഭ​ക്ഷി​ക്കു​ന്ന​ത് ആ​ന​ക​ള്‍​ക്കു ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കാ​മെ​ന്ന് എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡി​ലെ വെ​റ്റ​റി​ന​റി സ​ര്‍​ജ​നും നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റുംഅ​റി​യി​ച്ചു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​യ​് ല്‍ ബേ​സ് ക്യാ​മ്പി​ല്‍ തീ​ർ​ഥാ​ട​ക​ര്‍ പൂ​മാ​ല​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തു നി​രോ​ധി​ച്ച് ഉ​ത്ത​ര​വാ​ക​ണ​മെ​ന്നും നി​രോ​ധ​നം സം​ബ​ന്ധി​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ശ​ബ​രി​മ​ല അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​രോ​ധ​നം.

നി​രോ​ധ​നം സം​ബ​ന്ധി​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശ​ബ​രി​മ​ല ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ജ​ക്ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.