കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ​യി​ൽ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം
Sunday, December 8, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക വൈ​എം​സി​എ​യു​ടെ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ ആ​രം​ഭി​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ യൂ​ത്ത് എം​പ​വ​ർ​മെ​ന്‍റി​ന്‍റെ ചു​മ​ത​ല​യി​ൽ ഹൈ​സ്‌​കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സി​വി​ൽ സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കാ​ൻ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​താ​യി കോ​ഴ്‌​സ് ഡ​യ​റ​ക്ട​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ജി. ഫി​ലി​പ്പ് പാ​റ​പ്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചേ​ന്നാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
യു​പി​എ​സ്‌​സി, കെ​എ​എ​സ് തു​ട​ങ്ങി​യ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് പാ​ഠ്യ​പ​ദ്ധ​തി.
യു​എ​ൻ അം​ഗീ​കാ​ര​മു​ള്ള രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യ ഒ​യി​സ്‌​ക ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കും.
സൗ​ജ​ന്യ​മാ​യാ​ണ് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്.
പ്ര​ത്യേ​ക സി​ല​ബ​സു​ക​ളി​ല്ലാ​തെ പ​ഠി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കോ​ഴ​ഞ്ചേ​രി വൈ​എം​സി​എ​യി​ൽ 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.
40 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം, പ്ര​വേ​ശ​ന​ത്തി​നാ​യി നേ​രി​ട്ടോ പ​ഠി​ക്കു​ന്ന സ്ഥാ​പ​നം മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ - 9496325914.