ക്രി​സ്മ​സ് അ​വ​ധി​ദി​ന​ങ്ങ​ളി​ലെ ഗ​ണി​തോ​ത്സ​വം പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ല: കെ​പി​എ​സ്ടി​എ
Sunday, December 8, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ക്രി​സ്മ​സ് അ​വ​ധി​ദി​ന​ങ്ങ​ളാ​യ 21, 22, 23 തീ​യ​തി​ക​ളി​ൽ ഗ​ണി​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ.
ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​നം അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ച്ച​ത​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ കു​റ്റ​പ്പെ​ടു​ത്തി. അ​ർ​ഹ​ത​പ്പെ​ട്ട അ​വ​ധി​ദി​ന​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന തീ​രു​മാ​നം ഫാ​സി​സ്റ്റ് ശൈ​ലി​യാ​ണെ​ന്നും അ​തി​നെ അം​ഗീ​ക​രി​ക്കേ​ണ്ട ബാ​ധ്യ​ത അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നി​ല്ലെ​ന്നും സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ക്യു​ഐ​പി യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന കീ​ഴ് വ​ഴ​ക്ക​ങ്ങ​ളെ സ​ർ​ക്കാ​ർ കാ​റ്റി​ൽ പ​റ​ത്തു​ക​യാ​ണ്.
ച​ർ​ച്ച​ക​ൾ കൂ​ടാ​തെ രാ​ഷ്ട്രീ​യ, സാ​ന്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തെ ഞാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും കെ​പി​എ​സ്ടി​എ ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. അ​ബ്ദു​ൾ​ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. സ​ദാ​ശി​വ​ൻ​പി​ള്ള, വ​ർ​ഗീ​സ് ജോ​സ​ഫ്, എ​സ്. പ്രേം, ​എം.​എം. ജോ​സ​ഫ്, ബി​ജു തോ​മ​സ്, ജോ​ണ്‍ ജോ​യ് പ്ര​സം​ഗി​ച്ചു.