‌മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി കു​ടി​ശി​ക; ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി മൂ​ന്നാ​ഴ്ച കൂ​ടി ‌
Sunday, December 8, 2019 11:07 PM IST
‌റാ​ന്നി: 2014 ഏ​പ്രി​ൻ ഒ​ന്നി​ന് ശേ​ഷ​മു​ള​ള കാ​ല​യ​ള​വി​ലേ​ക്കു നി​കു​തി അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി 31 ന് ​അ​വ​സാ​നി​ക്കും. 2019 മാ​ർ​ച്ച് 31 ന് ​അ​ഞ്ച് വ​ർ​ഷ​മോ, അ​തി​ല​ധി​ക​മോ നി​കു​തി കു​ടി​ശി​ക​യു​ള​ള ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​വ​സാ​ന​ത്തെ അ​ഞ്ച് വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ 20 ശ​ത​മാ​നം അ​ട​ച്ചും നോ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം അ​ട​ച്ചും നാ​ളി​തു​വ​രെ​യു​ള​ള നി​കു​തി കു​ടി​ശി​ക തീ​ർ​പ്പാ​ക്കി ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​വു​ന്ന നി​കു​തി ബാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാം. വാ​ഹ​നം കൈ​വ​ശം ഇ​ല്ലെ​ങ്കി​ലോ, കൈ​മാ​റ്റം ചെ​യ്ത​തോ, പൊ​ട്ടി​പൊ​ളി​ഞ്ഞു പോ​കു​ക​യോ ചെ​യ്തി​ട്ടു​ള​ള വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും 31 ന് ​ശേ​ഷം ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​ത​ല്ലെ​ന്നും റാ​ന്നി ജോ​യി​ന്‍റ് റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ‌