പൊ​ടി​ശ​ല്യം: വ​ലി​യ ന​ട​പ്പ​ന്ത​ൽ ഫ​യ​ർ​ഫോ​ഴ്സ് ശു​ചീ​ക​രി​ച്ചു
Sunday, December 8, 2019 11:06 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് തീ​ർ​ഥാ​ട​ക​ർ വി​രി​വ​യ്ക്കു​ന്ന വ​ലി​യ ന​ട​പ്പ​ന്ത​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഫ​യ​ർ​ഫോ​ഴ്സ് ശു​ചീ​ക​രി​ച്ചു.
ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞ് ന​ട​യ​ട​ച്ച​തി​ന്‍ ശേ​ഷ​മാ​യി​രു​ന്നു വെ​ള്ളം ചീ​റ്റി​യു​ള്ള ശു​ചീ​ക​ര​ണം. ഇ​തു​മൂ​ലം ന​ട​പ്പ​ന്ത​ലി​ലെ പൊ​ടി​ശ​ല്യം കു​റ​ഞ്ഞ​തി​നാ​ൽ വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി​വെ​ക്കാ​ൻ ക​ഴി​യു​ന്നു.
ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ ഫ​യ​ർ​ഫോ​ഴ്സ് വ​ലി​യ ന​ട​പ്പ​ന്ത​ൽ ശു​ചീ​ക​രി​ക്കാ​റു​ണ്ട്. സ​ന്നി​ധാ​ന​ത്ത് സോ​പാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തും അ​തി​ന്‍ സ​മീ​പം വി​രി​വ​യ്ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് ഫ​യ​ർ​ഫോ​ഴ്സ് പ​തി​വാ​യി ശു​ചീ​ക​ര​ണം ന​ട​ത്താ​റു​ണ്ട്.