റേ​ഷ​ന്‍ പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​ന്‍ സം​വി​ധാ​നം ‌
Sunday, December 8, 2019 11:06 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം റേ​ഷ​ന്‍​വി​ത​ര​ണം, റേ​ഷ​ന്‍​ക​ട ന​ട​ത്തി​പ്പ്, റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, തൂ​ക്ക​കു​റ​വ്, റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കാ​തി​രി​ക്കു​ക, ബി​ല്‍ ന​ല്‍​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ല്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​മു​ള​ള പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ ജി​ല്ലാ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​ര്‍ (ഡി​ജി​ആ​ര്‍​ഒ) പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ് ബീ​ന അ​റി​യി​ച്ചു.
നി​ല​വി​ല്‍ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​ണ് ഡി​ജി​ആ​ര്‍​ഒ. ഡി​ജി​ആ​ര്‍​ഒ യ്ക്കു​ള​ള പ​രാ​തി​ക​ള്‍ നി​ല​വി​ല്‍ എ​ഡി​എ​മ്മി​ന്‍റെ ഓ​ഫീ​സി​ന് പു​റ​മെ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലും ക​ള​ക്ട​റേ​റ്റി​ല്‍ പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​പ​ഭോ​ക്തൃ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ലും സ്വീ​ക​രി​ക്കും.
പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന് നി​ല​വി​ലു​ള​ള ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര പോ​ര്‍​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ​യാ​ണി​ത്. സം​ശ​യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ല്‍ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ : 0468 2222612. ‌