പാ​ച​ക​വാ​ത​ക വി​ത​ര​ണ ഓ​പ്പ​ണ്‍ ഫോ​റം ‌
Saturday, December 7, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട: പാ​ച​ക​വാ​ത​ക വി​ത​ര​ണ രം​ഗ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഓ​യി​ല്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ഗ്യാ​സ് എ​ജ​ന്‍​സി ഉ​ട​മ​ക​ള്‍, ഉ​പ​ഭോ​ക്തൃ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ 17 ന് ​രാ​വി​ലെ 11 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഓ​പ്പ​ണ്‍ ഫോ​റം ചേ​രും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ പ​രാ​തി​ക​ള്‍ 12 ന് ​മു​ന്പ് അ​താ​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌