അ​യി​രൂ​ർ കാ​ർ​മ്മേ​ൽ അ​ഗ​തി​മ​ന്ദി​രം സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഇന്ന്
Saturday, December 7, 2019 10:49 PM IST
കോ​ഴ​ഞ്ചേ​രി: മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​യി​രൂ​ര്‍ കാ​ർ​മേ​ല്‍ ഓ​ര്‍​ഫ​നേ​ജ് സു​വ​ര്‍​ണ ജൂ​ബി​ലി നി​റ​വി​ല്‍. 1953 ലാ​ണ് മ​ന്ദി​രം സ്ഥാ​പി​ത​മാ​യ​ത്. അ​റു​പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള നി​രാ​ലം​ബ​രാ​യ ആ​ളു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം മ​ന്ദി​രം സ്ഥാ​പി​ച്ച​ത്. .ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഇന്ന് വൈ​കു​ന്നേ​രം 5.30 ന് ​തു​ട​ക്ക​മാ​കും.

കാ​ർ​മേ​ല്‍ മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ദി​രം പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്നാ​നാ​യ സ​ഭ​യു​ടെ കു​ര്യാ​ക്കോ​സ് മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. റ​വ. കെ.​ജി. ജോ​സ​ഫ്, റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​റ്റി. തോ​മ​സ് കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് കാ​ർ​മേ​ല്‍ ബാ​ലി​ക ഭ​വ​ന്‍ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​കും.