‌പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് സാ​ക്ഷ്യ​പ​ത്രം ‌
Saturday, December 7, 2019 10:47 PM IST
വ​ട​ശേ​രി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന 50 വ​യ​സു ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ളും വി​ധ​വ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന 60 വ​യ​സ് തി​ക​യാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളും വി​വാ​ഹം, പു​ന​ര്‍​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റു​ടെ, വി​ല്ലേ​ജ് ഓ​ഫീ​സ​റി​ല്‍ കൂ​റ​യാ​ത്ത റ​വ​ന്യൂ അ​ധി​കാ​രി​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്രം 31 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഇ​തി​ന​കം സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​രു​ടെ പെ​ന്‍​ഷ​ന്‍ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌