‌ച​ക്ക​യു​ടെ സം​സ്ക​ര​ണ​ത്തി​ൽ സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ‌
Saturday, December 7, 2019 10:47 PM IST
‌പ​ത്ത​നം​തി​ട്ട: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം കാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ർ ഫോ​ർ ജാ​ക്ക്ഫ്രൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്ക​യു​ടെ സം​സ്ക​ര​ണ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത 12ാം ക്ലാ​സ്, പ്രാ​യ​പ​രി​ധി 45 വ​യ​സ്. താ​ത്്പ​ര്യ​മു​ള്ള സം​രം​ഭ​കാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ​യും അ​വ​യു​ടെ പ​ക​ർ​പ്പു​ക​ളും സ​ഹി​തം 11 ന് ​രാ​വി​ലെ 10ന് ​മു​ഖാ​മു​ഖ​ത്തി​നാ​യി പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ (തെ​ള്ളി​യൂ​ർ) എ​ത്തി​ച്ചേ​ര​ണം. ഫോൺ: 8078572094.‌