‌ശ​ബ​രി​മ​ല ഉ​ൾ​വ​ന​ത്തി​ൽ ക​മാ​ൻ​ഡോ​ക​ളു​ടെ പ​രി​ശോ​ധ​ന ‌
Friday, December 6, 2019 10:53 PM IST
‌ശ​ബ​രി​മ​ല: ദേ​ശീ​യ സു​ര​ക്ഷ ഗാ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ കേ​ര​ള പോ​ലീ​സ് ക​മാ​ൻ​ഡോ​ക​ൾ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ പാ​ർ​ശ്വ​വ​നാ​ന്ത​ര​ങ്ങ​ളി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. ക​മാ​ൻ​ഡോ ഇ​ൻ​സ്പെ​ക്ട​ർ വി. ​ജി. അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 32 സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വാ​വ​രു​ന​ട​യി​ൽ കൊ​പ്രാ​ക്ക​ള​ത്തി​നു താ​ഴെ പാ​ർ​ശ്വ​വ​ന​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ത്തി​യ ക​മാ​ൻ​ഡോ തു​ട​ർ​ന്ന് ഹോ​മി​യോ ആ​ശു​പ​ത്രി, അ​ര​വ​ണ പ്ലാ​ന്‍റ്, ഗോ​ശാ​ല, ധ​ന​ല​ക്ഷ​മി ബാ​ങ്ക് പ​രി​സ​രം വ​ഴി വാ​വ​ര് ന​ട​യി​ലെ​ത്തി. മ​റ്റൊ​രു ടീം ​വാ​വ​രു ന​ട​യി​ൽ നി​ന്ന് 108 പ​ടി ക​യ​റി ഉ​ര​ൽ​ക്കു​ഴി വ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ് മെ​സ് വ​ഴി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന് സ​മീ​പം വ​ഴി ഭ​സ്മ​ക്ക​ളം ഗ്യാ​സ് ഗോ​ഡൗ​ണ്‍ വ​ഴി ബെ​യ് ലി ​പാ​ല​ത്തി​ൽ പ്ര​വേ​ശി​ച്ച് വ​ലി​യ ന​ട​പ്പ​ന്ത​ൽ വ​ഴി വാ​വ​രു​ന​ട​യി​ലെ​ത്തി.
ക​മാ​ൻ​ഡോ​ക​ളു​ടെ പ്ര​ത്യേ​ക ടീ​മി​നെ സ​ന്നി​ധാ​ന​ത്ത് വി​ന്യ​സി​ച്ചി​രു​ന്നു. സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ.​എ.​ശ്രീ​നി​വാ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. എ​ൻ​എ​സ്ജി​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ക​മാ​ൻ​ഡോ സം​ഘ​മാ​ണ് സ​ന്നി​ധാ​ന​ത്തു​ള്ള​ത്. ഏ​ത് സാ​ഹ​ച​ര്യ​വും ദ്രു​ത​ഗ​തി​യി​ൽ നേ​രി​ടു​ന്ന​തി​ന് ക​മാ​ൻ​ഡോ സ​ജ്ജ​മാ​ണെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ‌