വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം 13ന് ‌
Friday, December 6, 2019 10:53 PM IST
‌​വെ​ണ്ണി​ക്കു​ളം: മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം 13നു ​മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ.​ഷാ​ജി​ൽ (ചെ​യ​ർ​മാ​ൻ), എ​ച്ച്ഒ​ഡി ബി​ജു ജോ​ർ​ജ് (ക​ണ്‍​വീ​ന​ർ), വ​ർ​ക്ക്ഷോ​പ്പ് സൂ​പ്ര​ണ്ട് ടി.​ബി ഷാ​ജു (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), പി.​എ വ​ർ​ഗീ​സ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), അ​ല​ക്സ് കെ.​തോ​മ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), പി​ഡ​ബ്ല്യൂ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ജി​ത് കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഷാ​ജ​ഹാ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് സ്വാ​ഗ​ത​സം​ഘം. ‌