ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; അ​മി​ത​വി​ല ഈ​ടാ​ക്കി​യ ഹോ​ട്ട​ലി​നെ​തി​രെ കേ​സെ​ടു​ത്തു ‌
Friday, December 6, 2019 10:53 PM IST
‌പന്തളം: ശ​ബ​രി​മ​ല മ​ണ്ഡ​ല​മ​ക​ര​വി​ള​ക്കു കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ ഭ​ക്ഷ​ണ​ത്തി​നു ഈ​ടാ​ക്കേ​ണ്ട വി​ല​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കി​യ​തി​ന് പ​ന്ത​ളം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ ​ആ​ര്യാ​സ് വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ശ​ബ​രി​മ​ല സീ​സ​ണി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കേ​ണ്ട വി​ല​വി​വ​ര​പ്പ​ട്ടി​ക ജി​ല്ലാ ക​ള​ക്ട​ർ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രി​ക്കു​ന്ന​തി​ന് വി​രു​ദ്ധ​മാ​യി അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി 10 രൂ​പ വി​ല​വ​രു​ന്ന ഉ​ഴു​ന്നു വ​ട​യ്ക്ക് 12 രൂ​പ​യും 40 രൂ​പ വി​ല വ​രു​ന്ന മ​സാ​ല ദോ​ശ​യ്ക്ക് 55 രൂ​പ​യും 15 രൂ​പ വി​ല വ​രു​ന്ന ബ്രൂ ​കോ​ഫി​യ്ക്ക് 20 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കി​യ​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ടൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എം.​അ​നി​ൽ,റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബെ​റ്റ്സി പി ​വ​ർ​ഗീ​സ്, എം.​ഹ​സീ​ന, പി. ​സ്മി​ത, കെ. ​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ‌