മാ​ലി​ന്യ സം​സ്‌​ക​ര​ണം: ഗ്രീ​ന്‍ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം: ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ‌‌
Friday, December 6, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ല്‍ ഗ്രീ​ന്‍ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ലി​ന്യ​സം​സ്‌​ക​ര​ണ രം​ഗ​ത്ത് എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും മാ​തൃ​ക​യാ​കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജു​മാ​യ ജി.​ആ​ര്‍. ബി​ല്‍​കു​ല്‍ നി​ര്‍​ദേ​ശി​ച്ചു. ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​ട്ട് അ​ല​ക്‌​സ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും 31 ന് ​മു​ന്പാ​യി സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ (ഗ്രാ​മീ​ണ്‍), ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടു കൂ​ടി​യ ഇ​ന്‍​സ​ന്‍റീ​വ് ഗ്രാ​ന്‍റ് തു​ക​ക​ള്‍ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി.
മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ (എം​സി​എ​ഫ്), റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍ (ആ​ര്‍​ആ​ര്‍​എ​ഫ്) എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നും ഹ​രി​ത​സ​ഹാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​നം എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും കാ​ര്യ​ക്ഷ​മ​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സൈ​മ, എ​ല്‍​എ​സ്ജി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ഹ​രി​കു​മാ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എം. ജോ​സ​ഫ്, ടെ​ക്‌​നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ജെ​റി​ന്‍ ജെ​യിം​സ് വ​ര്‍​ഗീ​സ്, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌