വാ​ത്സ​ല്യ​നി​ധി പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്ന്
Friday, December 6, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ്, എ​ല്‍​ഐ​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി വാ​ത്സ​ല്യ​നി​ധി എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യു​ടെ പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, അ​ടൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ഷൈ​നി ബോ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ് ബീ​ന, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം പി.​കെ കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​രു​ല​ക്ഷം രൂ​പ​വ​രെ വ​രു​മാ​ന​പ​രി​ധി​ക്ക​ക​ത്തു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു വാ​ത്സ​ല്യ നി​ധി ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പെ​ണ്‍​കു​ട്ടി ജ​നി​ച്ച് ഒ​ന്പ​ത് മാ​സ​ത്തി​ന​കം പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം. 18 വ​യ​സാ​കു​മ്പോ​ള്‍ മൂ​ന്നു ല​ക്ഷം രൂ​പ കു​ട്ടി​ക്ക് ന​ല്‍​കാ​നാ​ണു പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു കു​ട്ടി​ക്ക് 1,38,000 രൂ​പ നാ​ല് തവണക​ളാ​യി സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പി​ക്കും.