ലോ​ക മ​ണ്ണു​ദി​നാ​ച​ര​ണം: ക​ര്‍​ഷ​ക​ര്‍​ക്ക് സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു
Friday, December 6, 2019 10:49 PM IST
അ​യി​രൂ​ർ: മ​ണ്ണു​പ​ര്യ​വേ​ക്ഷ​ണ മ​ണ്ണു​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ലോ​ക​മ​ണ്ണു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
അ​യി​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണ​വും ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ണ്ണ് ഭൂ​വി​ഭ​വ റി​പ്പോ​ര്‍​ട്ടി​ന്‍റെ പ്ര​കാ​ശ​ന​വും രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എ​ബി റി​പ്പോ​ര്‍​ട്ട് ഏ​റ്റു വാ​ങ്ങി. അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി. ​റ്റി. തോ​മ​സ്‌​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം കോ​യി​പ്രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ക​യും മ​ണ്ണു​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു.
കോ​യി​പ്രം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ ജോ​ര്‍​ജ്, അ​യി​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ തോ​മ​സ്, കോ​യി​പ്രം ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മോ​ളി ബാ​ബു, അ​യി​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അധ്യക്ഷരായ‍ തോ​മ​സ് ത​മ്പി, ‍ ജ​യ​കു​മാ​രി, ‍ അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍​നാ​യ​ര്‍, ്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ര്‍​ഗീ​സ് ഫി​ലി​പ്പ്, ആ​ന​ന്ദ​ക്കു​ട്ട​ന്‍, സു​ലേ​ഖ ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ. ​കെ. ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, ഗോ​പി​ക ഹ​രി​കു​മാ​ര്‍, എം. ​ജി. സു​രാ​ജ്, പ്രീ​ത ബി. ​നാ​യ​ര്‍, അ​നി​ത കു​റു​പ്പ്, പ്ര​ദീ​പ് അ​യി​രൂ​ര്‍, സു​രേ​ഷ് കു​ഴി​വേ​ലി​ല്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി. ​അ​മ്പി​ളി, മീ​ന മേ​രി ജോ​ര്‍​ജ്, ജി​ല്ലാ മ​ണ്ണു​പ​ര്യ​വേ​ക്ഷ​ണ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്‍. വി. ​ശ്രീ​ക​ല, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​സ്. അ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ര്‍​ഷി​ക സെ​മി​നാ​റി​ല്‍ വി​വി​ധ മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ച് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​സ്. അ​രു​ണ്‍ കു​മാ​ര്‍ ക്ലാ​സ് ന​യി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ണ​റി​വ് പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.
കൃ​ഷി​വ​കു​പ്പ് പ​ത്ത​നം​തി​ട്ട​യു​ടെ സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന​ശാ​ല വേ​ദി​ക്കു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ക​യും ക​ര്‍​ഷ​ക​രു​ടെ മ​ണ്ണ് സാ​മ്പി​ളു​ക​ള്‍ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.