നി​ല​യ്ക്ക​ലി​ല്‍ 15000 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ര്‍​ക്കിം​ഗ് ‌‌
Wednesday, November 13, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ സീ​സ​ണി​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ നി​ല​യ്ക്ക​ലി​ല്‍ വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ര്‍​ക്കിം​ഗി​നാ​യി 300 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം 17 പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ഒ​രേ​സ​മ​യം 9000 വാ​ഹ​ന​ങ്ങ​ള്‍​ക്കാ​ണ് ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​തി​നു​പു​റ​മേ 20,000 മു​ത​ല്‍ 30,000 വ​രെ ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ല്‍ നി​ല​യ്ക്ക​ല്‍ ഗോ​ശാ​ല​യ്ക്ക് സ​മീ​പം പു​തി​യ​താ​യി പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഈ ​ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​തി​നു പ്ര​ത്യേ​കം പാ​ത​യും ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ ഒ​രേ​സ​മ​യം ചെ​റു​തും വ​ലു​തു​മാ​യ 12,000 മു​ത​ല്‍ 15,000 വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ലി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.
നി​ല​യ്ക്ക​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മാ​ത്ര​മാ​കും അ​നു​വ​ദി​ക്കു​ക. നി​ല​യ്ക്ക​ലി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി 970 ശൗ​ചാ​ല​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ത്തി​നാ​യി നി​ല​യ്ക്ക​ലി​ല്‍ 130 വാ​ട്ട​ര്‍ കി​യോ​സ്‌​ക്കു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​രി​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും ഉ​ള്‍​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ ഒ​രു കോ​ടി​യോ​ളം വാ​ഹ​ന​ങ്ങ​ള്‍ ശ​ബ​രി​മ​ല സീ​സ​ണ്‍ കാ​ല​യ​ള​വി​ല്‍ നി​ല​യ്ക്ക​ല്‍ ഭാ​ഗ​ത്ത​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് 400 കി​ലോ​മീ​റ്റ​ര്‍ വ്യാ​പ്തി​യി​ല്‍ സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ത​ക​രാ​റു​ണ്ടാ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​കും. ‌

നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സി​ന് എ​സി, ഇ​ല​ക്ര്ടി​ക് ബ​സു​ക​ളും ‌

‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്ക് 200 ബ​സു​ക​ള്‍ ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. 160 നോ​ണ്‍ എ​സി, 40 എ​സി ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. ഇ​തു കൂ​ടാ​തെ 10 ഇ​ല​ക്ട്രി​ക് ബ​സു​ക​ളും ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും.
ദീ​ര്‍​ഘ​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം പ​മ്പ​യി​ല്‍ നി​ന്ന് 50 ബ​സു​ക​ള്‍ അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ശ​ബ​രി​മ​ല സ്പെ​ഷ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം, അ​ടൂ​ര്‍, ട്ടാ​ര​ക്ക​ര, പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം, എ​രു​മേ​ലി, കു​മ​ളി, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ഡി​പ്പോ​ക​ളി​ല്‍ നി​ന്നും 179 ബ​സു​ക​ള്‍ പ​മ്പ​യി​ലേ​ക്ക് സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും.തെ​ങ്കാ​ശി, തി​രു​ന​ല്‍​വേ​ലി, പ​ള​നി, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സും സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് പ​മ്പ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. 16 മു​ത​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ലും ഭ​ക്ത​ര്‍ എ​ത്തി​യാ​ല്‍ 15 മു​ത​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങും. ‌‌