ശ​ബ​രി​മ​ല​യി​ൽ ബി​എ​സ്എ​ൻ​എ​ൽ സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കും
Wednesday, November 13, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ര​ഹി​ത വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ കാ​ല​യ​ള​വി​ൽ വേ​ഗ​മേ​റി​യ സി​പി​എ​എ​ൻ എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ മു​ഖേ​ന അ​തി​വേ​ഗ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​നം മൊ​ബൈ​ൽ സേ​വ​ന​ത്തി​നും എ​ഫ്റ്റി​റ്റി​എ​ച്ചി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ജു ജോ​ർ​ജ് അ​റി​യി​ച്ചു.
വ​ട​ശേ​രി​ക്ക​ര വ​ഴി​യു​ള്ള ക​ണ​ക്ടി​വി​റ്റി കൂ​ടാ​തെ ക​ഴി​ഞ്ഞ​വ​ർ​ഷം വെ​ച്ചൂ​ച്ചി​റ വ​ഴി​യും നി​ല​യ്ക്ക​ൽ വ​രെ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ നി​ല​വി​ൽ വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ സി​പി​എ​എ​ൻ മു​ഖേ​ന ചി​റ്റാ​ർ വ​ഴി​യും നി​ല​യ്ക്ക​ലി​ലേ​ക്ക് ക​ണ​ക്ടി​വി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ പ്ര​ധാ​ന പാ​ത​ക​ളി​ലും മൊ​ബൈ​ൽ ക​വ​റേ​ജ് സു​ഗ​മ​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി ളാ​ഹ, മ​ന്ദി​രം, കു​ന്പ​ളാം​പൊ​യ്ക, ച​ന്പോ​ണ്‍ ട​വ​റു​ക​ളി​ൽ മൊ​ബൈ​ൽ വോ​യ്സി​ന്‍റെ​യും ഡാ​റ്റ​യു​ടെ​യും താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​നു പ​ക​രം സ്ഥി​ര​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ്ലാ​പ്പ​ള്ളി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ക്കു​ന്ന ട​വ​ർ നി​ല​വി​ൽ സ്ഥി​ര​സം​വി​ധാ​ന​മാ​ക്കി. റാ​ന്നി ടൗ​ണ്‍, തു​ലാ​പ്പ​ള്ളി ട​വ​റു​ക​ൾ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ച്ച​പ്പെ​ടു​ത്തി​യ​തോ​ടെ ക​വ​റേ​ജും വി​പു​ല​പ്പെ​ടും.ശ​ബ​രി​മ​ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം 3 ജി ​സേ​വ​നം ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചു.
തീ​ർ​ഥാ​ട​ന​പാ​ത​യി​ലെ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, പ​ന്ത​ളം ഇ​ട​ത്താ​വ​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ട​വ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും വ​ർ​ധി​പ്പി​ച്ചു.
ഇ​തോ​ടെ ആ​റ് സ്ഥി​രം ട​വ​റു​ക​ൾ കൂ​ടാ​തെ താ​ത്കാ​ലി​ക​മാ​യി പ​ത്ത് 3 ജി ​ട​വ​റു​ക​ളും നാ​ല് 2 ജി ​ട​വ​റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.