ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ
Wednesday, November 13, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ന​വീ​ക​ര​മ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ ന​ട​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 85 ല​ക്ഷം രൂ​പ ചെ​ല​വു ചെ​യ്താ​ണ് സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സി​ജു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വോ​ളി​ബോ​ൾ കോ​ർ​ട്ട്, സി​ന്ത​റ്റി​ക് ട്രാ​ക്ക് അ​ട​ക്കം ആ​ധു​നി​ക​വ​ത്ക​രി​ക്കും. ഗാ​ല​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ത്തോ​ടെ സ്പോ​ർ​ട്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ന​വീ​ക​ര​ണം. ഫു​ട്ബോ​ൾ കോ​ർ​ട്ട്, പ്ര​വേ​ശ​ന ക​വാ​ടം, ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സ് കോ​ർ​ട്ട്, ചു​റ്റു​മ​തി​ൽ, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ന​വീ​ക​രി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. 1.8 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. 200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക് ന​വീ​ക​രി​ക്കു​ന്ന സ്്റ്റേ​ഡി​യ​ത്തി​ൽ ല​ഭ്യ​മാ​കും. 20 വ​ർ​ഷം മു​ന്പ് ഇ​ല​ന്തൂ​രി​ലെ നാ​ട്ടു​കാ​ർ വി​ക​സ​ന​സ​മി​തി രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി സ്റ്റേ​ഡി​യ​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ല​ന്തൂ​ർ പ​ന്പ് ജം​ഗ്ഷ​നി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് നീ​ങ്ങും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സി​ജു, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​ആ​ർ. പ്ര​ദീ​പ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു ജി. ​തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.