സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ‌‌
Wednesday, November 13, 2019 10:34 PM IST
തി​രു​വ​ല്ല : ഫ​ണ്ടു​ക​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പും തി​രി​മ​റി​യും ന​ട​ത്തി​യെ​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ന്മേ​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ന​ഗ​ര​സ​ഭ വെ​സ്റ്റ് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ആ​ശാ സു​ദ​ർ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പൊ​തു​സ​ഭ​യു​ടെ തീ​രു​മാ​നം.
ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത സി​ഡി​എ​സ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ മി​ഷ​ന് ശി​പാ​ർ​ശ ചെ​യ്ത​ത്.
74 ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ 50 പേ​ർ ആ​ശ സു​ദ​ർ​ശ​ൻ ന​ട​ത്തി​യ അ​ഴി​മ​തി​ക​ളി​ന്മേ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലെ 12 അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മ​നും ജി​ല്ലാ മി​ഷ​നു​മ​ട​ക്കം ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്രാ​ഥ​മി​ക​മാ​യി തി​രി​മ​റി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ കൂ​ടി സ്ഥ​ലം​മാ​റ്റി​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് ജി​ല്ലാ​മി​ഷ​നു ശി​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ‌