ച​ഞ്ചി​മ സ്വ​ർ​ണ​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ​ത് ര​ണ്ടാം​ത​വ​ണ ‌
Wednesday, November 13, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സ്കൂ​ളി​ലെ ച​ഞ്ചി​മ ര​ണ്ടാം ത​വ​ണ​യും സ്വ​ർ​ണം ന​ട​ന്നു നേ​ടി. ജൂ​ണി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 3000മീ​റ്റ​ർ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ പെ​രി​ങ്ങ​നാ​ട് ടി​എം​ജി എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ച​ഞ്ചി​മ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ്വ​ർ​ണം നേ​ടി.
ക​ഴി​ഞ്ഞ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലും ച​ഞ്ചി​മ​യാ​യി​രു​ന്നു ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​രി​ശീ​ല​ക​രി​ല്ലാ​തെ ച​ഞ്ചി​മ നേ​ടി​യ സ്വ​ർ​ണ​ത്തി​ന് തി​ള​ക്ക​മേ​റെ​യാ​ണ്. പെ​രി​ങ്ങ​നാ​ട് നി​ന്ന് 25 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള​ള പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴി​നെ​ത്തി ച​ഞ്ചി​മ പ​രി​ശീ​ല​നം ന​ട​ത്തും. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​ത് കാ​ര​ണ​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന​ത്. സ്കൂ​ൾ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ മി​നി​കു​മാ​രി​യാ​ണ് സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്.
പെ​രി​ങ്ങ​നാ​ട് കാ​ർ​ത്തി​ക ഭ​വ​നി​ൽ ചെ​ല്ല​പ്പ​ന്‍റെ​യും മാ​യ​യു​ടെ​യും മ​ക​ളാ​യ ച​ഞ്ചി​മ ഒ​റ്റ​യ്ക്കാ​ണ് ജി​ല്ലാ കാ​യി​ക മേ​ള​യ്ക്കെ​ത്തി​യ​ത്.ഇ​ത്ത​വ​ണ അ​ടൂ​ർ സ​ബ്ജി​ല്ല മേ​ള​യി​ൽ 3000മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യെ​ങ്കി​ലും ജി​ല്ലാ മേ​ള​യി​ൽ മ​ത്സ​രി​ച്ചി​ല്ല. ഇ​ഷ്ട ഇ​ന​മാ​യ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു നാ​ളെ​യു​ടെ ഈ ​താ​രം. ‌