കു​റി​യ​ന്നൂ​രി​ലേ​ക്ക് വീ​ണ്ടും ബാ​സ്ക​റ്റ്ബോ​ൾ ആ​വേ​ശം
Wednesday, November 13, 2019 10:34 PM IST
കു​റി​യ​ന്നൂ​ർ: ബാ​സ്ക​റ്റ്ബോ​ൾ ഗ്രാ​മ​മെ​ന്ന വി​ശേ​ഷ​ണ​മു​ള്ള കു​റി​യ​ന്നൂ​ർ മ​ണ്ണി​ലേ​ക്ക് വീ​ണ്ടു​മൊ​രു സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പ് കൂ​ടി. 64 -ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് 18 മു​ത​ൽ 23 വ​രെ​യാ​ണ് കു​റി​യ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന​ത്. ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കും.

14 ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള പു​രു​ഷ, വ​നി​ത ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. പ​ന്പ​യു​ടെ മ​ടി​ത്ത​ട്ടി​ൽ ത​ല​ചാ​യ്ച് കി​ട​ക്കു​ന്ന കു​റി​യ​ന്നൂ​ർ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ബാ​സ്ക​റ്റ്ബോ​ളി​ന് വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണ്.200 ൽ ​പ​രം ദേ​ശി​യ​സം​സ്ഥാ​ന യൂ​ണി​വേ​ഴ്സി​റ്റി താ​ര​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ കു​റി​യ​ന്നൂ​ർ ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ ബാ​സ്ക​റ്റ് ബോ​ൾ ഗ്രാ​മ​മെ​ന്ന അ​പ​ര​നാ​മ​ത്തി​ലും അ​റി​യ​പ്പെ​ടു​ന്നു.

പ്ര​ശ​സ്ത​രാ​യ ക​ളി​ക്കാ​രു​ടെ നീ​ണ്ട​നി​ര​യും ബാ​സ്ക​റ്റ്ബോ​ളി​നെ നെ​ഞ്ചി​ലേ​റ്റി ന​ട​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളും ഒ​ത്തു​ചേ​ർ​ന്നാ​ണ് കു​റി​യ​ന്നൂ​രി​ന് ച​രി​ത്രം ര​ചി​ച്ചി​ട്ടു​ള്ള​ത്.

കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മാ​പ്പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ടാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മു​ഖ്യ​വേ​ദി. തൊ​ട്ട​ടു​ത്തു​ള്ള ഗു​ഡ് ഷേ​പ്പേ​ർ​ഡ് സ്കൂ​ൾ മ​റ്റൊ​രു വേ​ദി​യു​മാ​കും.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ഭ​വി​ച്ചാ​ലും മ​ത്സ​ര​ങ്ങ​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഹാം​ഗ​ർ പ​ന്ത​ലി​ട്ട് ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ന് സ​മാ​ന​മാ​ക്കു​ക​യാ​ണ് പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍റ് തോ​മ​സ് സ്റ്റേ​ഡി​യം. ഇ​ല​ക്ട്രോ​ണി​ക് സ്കോ​ർ ബോ​ർ​ഡാ​ണ് മ​ത്സ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രു​വ​ന​ന്ത​പൂ​ര​ത്തു​നി​ന്നും എ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ളി​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും പ്ര​ത്യേ​കം ഗാ​ല​റി​ക​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ളി​ക്കാ​ർ​ക്കും ഒ​ഫി​ഷ​ൽ​സി​നും ഉ​ള്ള താ​മ​സ​സൗ​ക​ര്യം തി​രു​വ​ല്ല തോ​ട്ട​ഭാ​ഗം, ആ​റ​ന്മു​ള കോ​ഴ​ഞ്ചേ​രി, ച​ര​ൽ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​വ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ വ​ന്ന് പോ​കു​ന്ന​തി​ന് വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​

താ​ത്കാ​ലി​ക ഇ​ൻ​ഡോ​ർ കോ​ർ​ട്ടും, ഇ​ല​ക്ട്രോ​ണി​ക് സ്കോ​ർ ബോ​ർ​ഡും, ലൈ​വ് ടെ​ലി​കാ​സ്റ്റും ഉ​ള്ള ആ​ദ്യ​ത്തെ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പാ​ണ് കു​റി​യ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന 64 ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്കറ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പെ​ന്ന് സം​ഘാ​ട​ക സ​മ​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​എം.​എം. ചാ​ക്കോ പ​റ​ഞ്ഞു. ‌