കാ​യി​കാ​ധ്യാ​പ​ക​ർ വി​ട്ടു​നി​ന്നു, മേ​ള​യു​ടെ ന​ട​ത്തി​പ്പ് താ​ളം​തെ​റ്റി
Tuesday, November 12, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: കാ​യി​കാ​ധ്യാ​പ​ക​രു​ടെ സ​മ​ര​ത്തി​നു പ​രി​ഹാ​രം കാ​ണാ​തെ ആ​രം​ഭി​ച്ച സ്കൂ​ൾ കാ​യി​ക​മേ​ള താ​ളം​തെ​റ്റി. സ​മ​ര​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ഏ​താ​നും കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും ബി​ആ​ർ​സി​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. രാ​വി​ലെ അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തോ​ടെ​യാ​ണ് മേ​ള​യു​ടെ ര​ണ്ടാം​ദി​നം ആ​രം​ഭി​ച്ച​ത്.
സം​ഘാ​ട​ന​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും കാ​യി​കാ​ധ്യാ​പ​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​യി അ​വ​ർ ഗ്രൗ​ണ്ടി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.ഹൈ​സ്കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​ർ​ക്ക് മ​റ്റ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് തു​ല്യ​മാ​യ ശ​ന്പ​ള സ്കെ​യി​ൽ അ​നു​വ​ദി​ക്കു​ക,
200 കു​ട്ടി​ക​ളു​ള്ള യു​പി സ്കൂ​ളു​ക​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​നെ നി​യ​മി​ക്കു​ക, കാ​യി​കാ​ധ്യാ​പ​ക​രു​ടെ ത​സ്തി​ക നി​ർ​ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ ത​സ്തി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തെ കാ​യി​കാ​ധ്യാ​പ​ക​ർ ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ൽ ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ലാ​ണ്. ഇ​തേ തു​ട​ർ​ന്ന് ഓ​ണാ​വ​ധി​ക്ക് ശേ​ഷം ആ​രം​ഭി​ച്ച ഉ​പ​ജി​ല്ല റ​വ​ന്യു ജി​ല്ല മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം താ​ളം​തെ​റ്റി.
ഉ​പ​ജി​ല്ല മ​ൽ​സ​ര​ങ്ങ​ൾ കാ​ര്യ​മാ​യി ഒ​രി​ട​ത്തും ന​ട​ന്നി​ല്ല. ഇ​ത് കാ​ര​ണം ജി​ല്ല കാ​യി​ക​മേ​ള​യി​ൽപ​ങ്കെ​ടു​ക്കു​ന്ന​കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ട്. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള അ​ടു​ത്ത​യാ​ഴ്ച ക​ണ്ണൂ​രി​ൽ ന​ട​ക്കാ​നി​രി​ക്കെ ജി​ല്ലാ മേ​ള ത​ട്ടി​ക്കൂ​ട്ടു​മേ​ള​യാ​യി മാ​റു​ക​യാ​യി​രു​ന്നു.
ആ​ദ്യ​ദി​വ​സം തി​രു​വ​ല്ല സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ൽ​സ​ര​ങ്ങ​ൾ. അ​വി​ടെ​യു​അ​ധ്യാ​പ​ക ബ​ഹി​ഷ്ക​ര​ണം ഉ​ണ്ടാ​യി. താ​ളം തെ​റ്റി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കി​ടെ മ​ൽ​സ​ര​ങ​ൾ പ​ല​തും നി​ശ്ചി​ത സ​മ​യ​ത്ത് തീ​ർ​ക്കാ​നും ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലും സ്റ്റേ​ഡി​യ​ത്തി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു.
ജി​ല്ല​യി​ൽ 70 ഓ​ളം കാ​യി​ക അ​ധ്യാ​പ​ക​രാ​ണു​ള്ള​ത് ഇ​വ​രി​ല​ധി​ക​വും സ​മ​ര​ത്തി​ലാ​ണ്.കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ഉ​ട​നെ കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം സ​മ​ര​ത്തിെ​ൻ​റ കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​ർ.​ഡി. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ജി​ത്ത് ഏ​ബ്ര​ഹാം സ്വാ​ഗ​തവും സി​മി മ​റി​യം ജോ​സ് ന​ന്ദിയും പ​റ​ഞ്ഞു.

ട്രാ​ക്കും ഗ്രൗ​ണ്ടും അ​സൗ​ക​ര്യ​ങ്ങ​ളി​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു കു​ട്ടി​ക​ൾ മ​ത്സ​രി​ച്ച​ത് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ. ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ട്രാ​ക്കും ഗ്രൗ​ണ്ടും മ​ത്സ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യി​രു​ന്നി​ല്ല.
രാ​വി​ലെ കു​തി​ർ​ന്നു കി​ട​ന്ന ട്രാ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ഉ​റ​ച്ചു. ഓ​ടാ​ൻ അ​നു​യോ​ജ്യ​മാ​യ ട്രാ​ക്കാ​യി​രു​ന്നി​ല്ലെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
ഗ്രൗ​ണ്ടി​ൽ വെ​ള്ള​ക്കെ​ട്ടും പു​ല്ലും നി​റ​ഞ്ഞി​രു​ന്നു. പി​ച്ചു​ക​ൾ ത​ട്ടി​ക്കൂ​ട്ടി​യെ​ടു​ക്കേ​ണ്ടി​വ​ന്നു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞു കി​ട​ന്നു.
ശു​ചി​മു​റി​ക​ൾ അ​ട​ക്കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​ത​മാ​യി​രു​ന്നു.50 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി ന​ഷ്ട​മാ​യ സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി ഇ​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളാ​രും ത​ന്നെ രം​ഗ​ത്തി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.